
റിസോര്‍ട്ടില്‍ വച്ച് 40കാരിയെ പീഡിപ്പിച്ചെന്ന് പരാതി; ബിജെപി എംഎല്‍എയടക്കം 7 പേർക്കെതിരെ കേസ്
ബെംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനിരത്ന ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ബലാത്സംഗക്കേസ്. രാമനഗര ജില്ലയിലെ കഗ്ഗലിയപുര പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍വച്ച് 40 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു മാസത്തിനിടെ മുനിരത്നയ്ക്കെതിരേയുള്ള മൂന്നാമത്തെ എഫ്ഐആറാണിത്. നേരത്തെ, ബിബിഎംപി കരാറുകാരനെ കൈക്കൂലി ചോദിച്ച് ഭീഷണിപ്പെടുത്തിയതിനും ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും മുനിരത്നയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ബലാത്സംഗ കേസിൽ ഐപിസി 354 എ, 354…