
ഹേമന്ദ് സോറന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; രാഹുൽഗാന്ധി, കെജ്രിവാൾ തുടങ്ങിയ നേതാക്കളുടെ വൻനിര
റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ദ് സോറന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് നാലാംതവണയാണ് ഹേമന്ദ് സോറന്‍ ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ 26-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ജെ.എം.എം. മന്ത്രിമാര്‍ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ആറുപേരും ആര്‍.ജെ.ഡി.യില്‍നിന്ന് നാലുപേരും മന്ത്രിസഭയില്‍ അംഗങ്ങളായേക്കുമെന്നാണ് സൂചന. ആകെയുള്ള…