പാർലമെന്റിൽ വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന പരാതി: രാഹുൽ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: പാർലമെന്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് വനിതാ എം പി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വിജയ കിഷോർ രഹത്കർ. ഇനി ഇത്തരം നടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. രാഹുൽ ഗാന്ധിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും വിജയ കിഷോർ പറഞ്ഞു. നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. പാർലമെന്റിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ…

Read More

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

ദില്ലി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ  കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്‍റെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ…

Read More

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായി; വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നടന്ന നിയമനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അധ്യക്ഷ സ്ഥാനത്ത് ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനെ നിയമിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യനെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെയും അധ്യക്ഷനെയും തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വിയോജിപ്പ് പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. ഇന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു മുന്‍സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യനെ ചെയര്‍പേഴ്‌സണായി നിയമിച്ചതിന്…

Read More

‘ഞാനെന്തു പറഞ്ഞാലും ഇദ്ദേഹം ചെയ്യുന്നു’; ‘മോദിയെയും അദാനിയെയും’ പാർലമെന്റിൽ ഇന്റർവ്യൂ ചെയ്ത് രാഹുൽ

ന്യൂഡൽഹി: ‘മോദിയും അദാനിയും ഒന്നാണ്’ എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പാർലമെന്റ് വളപ്പിൽ ‘മോദിയുമായും അദാനിയുമായും’ അഭിമുഖം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച് തോളോട് തോൾ ചേർന്നുനിന്ന എം.പി.മാരായ കാൽഗെ ശിവജി ബന്ദപ്പയുമായും മാണിക്കം ടാഗോറുമായുമായിരുന്നു രാഹുൽ ഗാന്ധിയുടെ ‘തമാശ അഭിമുഖം’. പാർലമെന്റിന്റെ മകരദ്വാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ‘ഇന്ത്യ’ പാർട്ടി നേതാക്കളും പങ്കെടുത്ത സമരത്തിലായിരുന്നു കൗതുകക്കാഴ്ച. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഹാസ്യ ചക്രവർത്തിയാണെന്നും അദ്ദേഹം…

Read More

‘തലപ്പത്ത് രാഹുൽ മതി’, മമതയെ തള്ളി കോൺഗ്രസ്; ‘ഇൻഡ്യ’യിൽ പുതിയ ഭിന്നത മമതയുടെ ‘ആഗ്രഹ’ത്തെ കോൺഗ്രസ് തള്ളുകയും ചെയ്തു

ന്യൂ ഡൽഹി: പാർലമെൻ്റിലെ പ്രതിഷേധം, തിരഞ്ഞെടുപ്പ് തോൽവി എന്നിവ മൂലമുളള ഭിന്നത രൂക്ഷമായതിന് പിന്നാലെ ‘ഇൻഡ്യ’ സഖ്യത്തിൽ തലപ്പത്താര് എന്നതിനെച്ചൊല്ലിയുള്ള പുതിയ തർക്കം ഉടലെടുത്തിരിക്കുകയാണ്. ‘ഇൻഡ്യ’യെ നയിക്കാൻ താൻ തയ്യാറെന്ന മമതയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്തുവന്നതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. ‘ഇൻഡ്യ’യെ നയിക്കാൻ രാഹുൽ ഗാന്ധി മതി എന്നാണ് കോൺഗ്രസ് നിലപാട്. മമതയുടെ ‘ആഗ്രഹ’ത്തെ കോൺഗ്രസ് തള്ളുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമത ബാനർജി മുന്നണിക്കെതിരെ രംഗത്തുവന്നിരുന്നു….

Read More

ഭരണഘടന ഉയർത്തിപ്പിച്ച് രാഹുൽ; സംഭലിലേക്ക് പോകാൻ അനുവദിക്കാത്തതോടെ ഡൽഹിയിലേക്ക് മടങ്ങാൻ തീരുമാനം

ന്യൂ ഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കും സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്. യുപി ഡൽഹി അതിർത്തിയിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടയുകയും നീണ്ട നേരം ചർച്ചകൾ നടത്തുകയും ചെയ്തു. എല്ലാം ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ രാഹുലും പ്രിയങ്കയും തീരുമാനിച്ചു. ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും അനുമതി രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല. പൊലീസ് നടപടി തെറ്റെന്ന് വിമർശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിച്ചത്. സംഭലിലേക്ക്…

Read More

സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു; ഗാസിപുര്‍ അതിര്‍ത്തിയിൽ പൊലീസ് ബസ് കുറുകെയിട്ടു

ദില്ലി: സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം.  രാവിലെ ഒമ്പതരയോടെയാണ് ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിന്‍റെ…

Read More

രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി അതിർത്തിയിൽ തന്നെ തടഞ്ഞേക്കും

ദില്ലി: രാഹുൽ ​ഗാന്ധിയുടെയും പ്രിയങ്ക ​ഗാന്ധിയുടെയും സംഭൽ സന്ദർശനത്തെ തുടർന്ന് ​ഗാസിപൂർ യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. യുപി അതിർത്തിയിൽ തന്നെ നേതാക്കളെ തടഞ്ഞേക്കുമെന്നാണ് സൂചന. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ ദില്ലിയിൽ നിന്നും പുറപ്പെടും. ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് സംഭവിച്ചിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. രാഹുലിന് പിന്തുണയുമായി നിരവധി കോൺ​ഗ്രസ് പ്രവർത്തകരാണ് എത്തിച്ചേർന്നിട്ടുള്ളത്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിൽ തന്നെയാണ്….

Read More

വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്നെത്തും; ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്‌സിനോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ആദ്യ പരിപാടി 12 മണിക്ക് മണ്ഡലത്തിന്റെ ഭാഗമായ മുക്കത്താണ് പിന്നീട് മലപ്പുറത്തെ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുക്കും. കരുളായിലും വണ്ടൂരിലും റോഡ് ഷോ ഉണ്ടായിരിക്കും. നാളെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയ്ക്ക് മടങ്ങും. പ്രിയങ്കയുടെയും രാഹുലിന്റേയും വരവ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍. വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക…

Read More

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ തേടി അലഹബാദ് ഹൈക്കോടതി

അലഹബാദ്: ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ വ്യക്തത തേടി അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി വിവരങ്ങൾ തേടി. 3 ആഴ്ചക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്. വിശദമായ മറുപടി 3 ആഴ്ചക്കുള്ളിൽ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വർഷങ്ങൾക്ക് മുന്നേ…

Read More
Back To Top