സംസ്ഥാന സർക്കാരിന്റെ വനനിയമ ഭേദഗതി ബില്ലിനെതിരെ പിവി അൻവർ എംഎൽഎ; ‘പ്രതിഷേധിക്കാൻ പോലും അവസരമുണ്ടാകില്ല’

നിലമ്പൂർ: സംസ്ഥാന സ‍ർക്കാർ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമ‍ർശനവുമായി പിവി അൻവർ എംഎൽഎ. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ തുറിച്ചു നോക്കിയാൽ പോലും കേസ് എടുക്കാവുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. ആരെയും ഭയപ്പെടുത്താൻ ഫോറെസ്റ്റ്…

Read More

‘ഇന്നേവരെ നവീൻ ബാബുവുമായി ജീവിതത്തില്‍ സംസാരിച്ചിട്ടില്ല’; പിവി അൻവറിനെതിരെ നിയമ നടപടിയെന്ന് പി ശശി

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിലമ്പൂർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ലെന്ന് പി ശശി ഫേസ്ബുക്കിൽ കുറിച്ചു.  വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവനയെന്ന് പി ശശി പരിഹസിച്ചു. ഒരു…

Read More

നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയത്, പി ശശിയുടെ പങ്ക് പരിശോധിക്കണം: പി വി അൻവർ

ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പി വി അൻവർ എംഎൽഎ. പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നോവെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പി ശശി നിർബന്ധിക്കുന്നുവെന്ന് നവീൻ ബാബു അടുപ്പക്കാരോട് പറഞ്ഞിരുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. നവീൻ ബാബുവിന്റെ പോസ്റ്റ്മാർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകളിൽ പൊലീസിന്റെ കള്ളക്കളി നടന്നിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നവീൻ ബാബുവിന്റെ നടപടികളിൽ അത് ഉണ്ടായില്ല. പൊലീസ് നടപടികളിൽ ദുരൂഹതയുണ്ട്. 0.5 സെന്റിമീറ്റർ വീതിയുള്ള കയറിൽ തൂങ്ങി…

Read More

ഡൽഹിയിൽ ലീഗ് നേതാക്കളെ കണ്ട് പി.വി അൻവർ; സൗഹൃദ കൂടിക്കാഴ്ചയെന്ന് വിശദീകരണം

യുഡിഎഫിലേക്കെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ. ഇ ടി മുഹമ്മദ് ബഷീർ പി വി അബ്ദുൽ വഹാബ് എന്നിവരുമായി ഡൽഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെഎംസിസിയുടെ പരിപാടിയിലും പി വി എൻ പങ്കെടുത്തു.സൗഹൃദ സന്ദർശനമായിരുന്നുവെന്ന് പി.വി അൻവർ പറഞ്ഞു. സൗഹ്യദ സന്ദർശനം ആയിരുന്നുവെന്നും നിലമ്പൂരിലെ എംഎൽഎയും എംപിയും എന്ന നിലയ്ക്ക് ഒന്നിച്ച് നിന്നാണ് നാടിന്റെ വികസനവുമായി മുന്നോട്ടുപോകുന്നതെന്നും പി.വി അൻവർ പറഞ്ഞു. കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുത്തത് അവിചാരിതമായിട്ടാണെന്നും ഡിഎംകെയുടെ പ്രഖ്യാപനത്തിന്റെ നയരേഖയിൽ…

Read More

പി ശശി നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി കേസ്; പി വി അന്‍വര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം

പി ശശി നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ പി വി അന്‍വറിന് നോട്ടീസ്. കണ്ണൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസച്ചത്. ഡിസംബര്‍ മൂന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അന്‍വര്‍ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തലശ്ശേരി, കണ്ണൂര്‍…

Read More

‘പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘം’, ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് പി ശശി

പി വി അന്‍വര്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അന്‍വര്‍ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയത് പി…

Read More

പൊലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ അന്‍വറിന്റെ വാര്‍ത്താ സമ്മേളനം, അടിയന്തര നടപടി ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, നോട്ടീസ് നല്‍കി

ചേലക്കരയില്‍ വാര്‍ത്താസമ്മേളനം തടഞ്ഞ പൊലീസ് നടപടിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍. വിലക്കുകള്‍ വകവെക്കാതെ വാര്‍ത്താ സമ്മേളനം നടത്തി. പരസ്യപ്രചാരണം അവസാനിച്ചതിനാല്‍ അന്‍വറിന് പ്രസ് മീറ്റ് നടത്താനാകില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ വാര്‍ത്ത സമ്മേളനം നടത്തുമെന്ന് വെല്ലുവിളിച്ച അന്‍വര്‍ സംസാരിക്കുകയായിരുന്നു. ചേലക്കര ഹോട്ടല്‍ അരമനയിലാണ് രാവിലെ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നത്. ഇലക്ഷന്‍ ടെലികാസ്റ്റിംഗ് പാടില്ല എന്നത് ചട്ടമാണെന്നും ചട്ടം അന്‍വര്‍ ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി വ്യക്തമാക്കി. നോട്ടീസ് നല്‍കിയിട്ടും വാര്‍ത്താസമ്മേളനം തുടര്‍ന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തര നടപടി…

Read More

പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ: തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി പോലീസ്

ചേലക്കരയിൽ പിവി അൻവറിന്റെ ഡിഎംകെയുടെ പ്രതികാര റോഡ് ഷോയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി പോലീസ്. മൂന്നിലധികം വാഹനങ്ങൾ നിരത്തിലിറക്കി പ്രശ്നമുണ്ടാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരേസമയം മൂന്നു പ്രചാരണ വാഹന വാഹനങ്ങൾക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ചേലക്കരയിൽ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതോടെയാണ് പ്രതികാര റോഡ് ഷോ നടത്തിയത് ഡിഎംകെ. മുപ്പത് പ്രചാരണ ലോറികളുമായാണ് റോഡ് ഷോ നടത്തിയത്. പൊലീസ് വാഹനം തടഞ്ഞതോടെ ഡിഎംകെ പ്രവർത്തകർ…

Read More

1000 കുടുംബങ്ങൾക്ക് വീട്; അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

കൽപറ്റ: പിവി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. 1000 കുടുംബങ്ങൾക്ക് വീട്  നൽകുമെന്ന പ്രഖ്യാപനത്തിനെതിരെ എൽഡിഎഫ് മണ്ഡലം സെക്രട്ടറി എസി മൊയ്തീൻ ആണ് പരാതി നൽകിയത്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയും എന്നാണ് പരാതിയിൽ പറയുന്നത്. വാഗ്ദാനം നൽകി വോട്ട് തേടുന്നത് നിയമവിരുദ്ധമെന്നും എൽഡിഎഫിൻ്റെ പരാതിയിലുണ്ട്.

Read More

പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു 

കൊച്ചി : പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  ഇന്നലെ രാവിലെ 9.30നാണ്‌ അൻവറും കോൺഗ്രസ്‌ വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘം ചേർന്ന്‌ താലൂക്ക്‌ ആശുപത്രിയിലെത്തിയത്‌. ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി…

Read More
Back To Top