‘സരിൻ പോയാൽ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോൺഗ്രസിന് ഏശില്ല’- കെ. സുധാകരൻ

വയനാട്: സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ. സരിനെ പോലെയുള്ളവരെ കണ്ടിട്ടില്ലല്ലോ കോൺഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ.സുധാകരൻ പരിഹസിച്ചു. മുമ്പും കുറേപ്പേർ കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോയിട്ടുണ്ടെന്നും കോൺഗ്രസിനെ ഇതൊന്നും ബാധിക്കില്ലെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. To advertise here, സരിനെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ജയിക്കാറ്. ഇതുവരെ അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ജയിച്ചിട്ടുള്ളതെന്നും സുധാകരന്‍ പരിഹസിച്ചു. ഞങ്ങള്‍ക്ക് ഒരു പ്രാണി പോയ നഷ്ടവും ഞങ്ങള്‍ക്ക് ഉണ്ടാകില്ല. സി.പി.എമ്മെന്താ ചിഹ്നം കൊടുക്കാത്തത്, ഇടതുപക്ഷത്തേക്കല്ലേ…

Read More

ചിഹ്നം പുറത്തെടുക്കാന്‍ ഇടതുപക്ഷത്തിന് പേടി; സ്ഥാനാര്‍ത്ഥികളെ കിട്ടാനുമില്ല: കെ. മുരളീധരന്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് വടകര മുന്‍ എം.പി. കെ. മുരളീധരന്‍. വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് യു.ഡി.എഫിന്റെ നിലവിലെ ഉത്തരവാദിത്തമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ‘തെരഞ്ഞെടുപ്പിലെ വിഷയം സരിനല്ല, എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ അവര്‍ തീരുമാനിച്ചോളും. അത് ഞങ്ങളുടെ ജോലിയല്ല, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ…

Read More

ഡോ പി സരിൻ ഇടത് ‘സ്വതന്ത്രൻ ‘; പാർട്ടി ചിഹ്നമില്ല

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും. പാർട്ടി ചിഹ്നമില്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക ലക്ഷ്യമിട്ടാണ് പാർട്ടി ചിഹ്നം വേണ്ടെന്ന്‌വെക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സരിൻ എത്തിയിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്‍റെ പ്രധാന…

Read More

രഹസ്യങ്ങളുടെ കാവല്‍ഭടന്‍ അതാണ് സരിന്‍; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും- എ.കെ.ബാലന്‍

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡോ.പി.സരിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് സി.പി.എം. നേതാവ് എ.കെ.ബാലന്‍. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഔപചാരിക പ്രഖ്യാപനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നടത്തും. നേതൃയോഗങ്ങള്‍ക്ക് ശേഷമായിരുക്കും പ്രഖ്യാപനം. നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും മുന്നിലുണ്ട് അതിനെക്കുറിച്ച് വിവിധതട്ടുകളില്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. അതാണ് പാര്‍ട്ടിയുടെ നടപടിക്രമമെന്നും അദ്ദേഹം പറഞ്ഞു. “സ്ഥാനാര്‍ഥിയെ സ്വീകരിക്കുന്നതില്‍ നടപടിക്രമമുണ്ട്. അതിനെക്കുറിച്ച് സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. അതിനുശേഷം സംസ്ഥാനകമ്മിറ്റിയ്ക്ക് അയക്കും. സംസ്ഥാനകമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. വീണ്ടും…

Read More

പി സരിന് മറുപടിയുമായി വിഡി സതീശൻ; ‘സരിൻ ബിജെപിയുമായി ചര്‍ച്ച നടത്തി, ഇപ്പോഴത്തെ നീക്കം ആസൂത്രിതം’

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട പി സരിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സരിന്‍റേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്‍റെ വാദങ്ങളാണെന്നും വിഡി സതീശൻ തുറന്നടിച്ചു. ബിജെപിയുമായി സരിൻ ആദ്യം ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയാകാൻ പറ്റുമോയെന്ന് സരിൻ നോക്കിയിരുന്നു. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാൻ നോക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. ഇന്നലെ നടപടിയെടുത്താൽ അതുകൊണ്ടാണ് സിപിഎമ്മിൽ പോകുന്നതെന്ന് വരുത്തി തീര്‍ക്കും. സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ പ്രതികരണമാണ്…

Read More

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍, ‘ സിപിഎം പറഞ്ഞാൽ മത്സരിക്കും’

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചകെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും…

Read More

പി സരിന്റെ അപ്രതീക്ഷിത നീക്കം; രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി പാലക്കാട്‌

കോൺഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി പാലക്കാട്‌ നിയമസഭാ മണ്ഡലം. പി സരിൻ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തും മുമ്പേ എൽഡിഎഫിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. ഉപതെര‍ഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ സരിൻ പരസ്യമായി പ്രതികരിച്ചിരുന്നു. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിൻ്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാൻ…

Read More

‘രാഹുൽ തന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥി, രാഹുലിനെ പ്രവർത്തകർ അം​ഗീകരിച്ചു കഴിഞ്ഞു’: ഷാഫി പറമ്പിൽ

പാലക്കാട്: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിന്റെ ആരോപണം തളളി ഷാഫി പറമ്പിൽ എംപി. രാഹുൽ തന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ ഷാഫി, രാഹുലിനെ പ്രവർത്തകർ അം​ഗീകരിച്ചു കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി. സരിനെതിരായ അച്ചടക്ക നടപടി പാർട്ടി തീരുമാനിക്കട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാൽ ഒരു യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാലക്കാട് നിന്ന് കിട്ടിയതിൽ വച്ചേറ്റവും വലിയ ഭൂരിപക്ഷം രാഹുൽ മാങ്കൂട്ടത്തിന് ലഭിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് ഷാഫി പറമ്പിൽ എംപിയുടെ…

Read More

പാലക്കാട് സ്ഥാനാർത്ഥിത്വം: ‘തോൽക്കുക മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധി’, അതൃപ്തി പരസ്യമാക്കി സരിൻ സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ നിലപാട്…

Read More
Back To Top