
‘പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച രാഹുല്‍ ജയിച്ചു, സരിനെ അനുഗ്രഹിച്ച ഒരു നേതാവുണ്ടല്ലോ’; ജിഫ്രി തങ്ങളെ അപമാനിച്ച പി.എം.എ. സലാമിനെതിരെ സമസ്ത നേതാക്കള്‍
കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചുവെന്നും ഡോ. പി. സരിനെ അനുഗ്രഹിച്ച ഒരു നേതാവ് ഇവിടെയുണ്ടെന്നുമാണ് .എം.എ. സലാം പറഞ്ഞത്. കേരളത്തിലെ മുസ്‌ലിം സമൂഹം ആരുടെ കൂടെയാണെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഇക്കാര്യം പാലക്കാട് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്നാണ് ലീഗ് സെക്രട്ടറി പറഞ്ഞത്. കേരളത്തിലെ മുസ്ലിം…