പരീക്ഷ ഫോമുകള്‍ക്ക് 18 ശതമാനം ജി.എസ്.ടി; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂദല്‍ഹി: പരീക്ഷ ഫോമുകള്‍ക്ക് നികുതി ചുമത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നില്ലെങ്കിലും അവരില്‍ നിന്ന് നികുതി ഈടാക്കാന്‍ കഴിയുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പരീക്ഷ ഫോമുകള്‍ക്ക് നികുതി ഈടാക്കുന്നതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഇന്നലെ (തിങ്കളാഴ്ച) എക്സിലൂടെയായിരുന്നു പ്രതികരണം. സുല്‍ത്താന്‍പൂരിലെ കല്യാണ്‍ സിങ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നതിന്റെ ഒരു ഫോമാണ് പ്രിയങ്ക പങ്കുവെച്ചത്. ഫോമില്‍…

Read More

വയനാട് ദുരന്ത സഹായം: കേരളത്തെ പഴിച്ച് കേന്ദ്രം, വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമെന്ന് അമിത്ഷാ

ദില്ലി: വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേരളത്തെ  പഴിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി  നേരിട്ട് കണ്ട് സമർപ്പിച്ച നിവേദനത്തിന് അമിത് ഷാ   മറുപടി നല്കിസംസ്ഥാനം വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു.വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്കുന്നതിൽ കേരളം വലിയ താമസം വരുത്തി.പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചു.ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി..കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു.അതേ സമയം ദുരന്തത്തെ ഏത് വിഭാഗത്തില്‍ പെടുത്തുമെന്നത്…

Read More

സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു; ഗാസിപുര്‍ അതിര്‍ത്തിയിൽ പൊലീസ് ബസ് കുറുകെയിട്ടു

ദില്ലി: സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം.  രാവിലെ ഒമ്പതരയോടെയാണ് ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിന്‍റെ…

Read More

രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി അതിർത്തിയിൽ തന്നെ തടഞ്ഞേക്കും

ദില്ലി: രാഹുൽ ​ഗാന്ധിയുടെയും പ്രിയങ്ക ​ഗാന്ധിയുടെയും സംഭൽ സന്ദർശനത്തെ തുടർന്ന് ​ഗാസിപൂർ യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. യുപി അതിർത്തിയിൽ തന്നെ നേതാക്കളെ തടഞ്ഞേക്കുമെന്നാണ് സൂചന. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ ദില്ലിയിൽ നിന്നും പുറപ്പെടും. ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് സംഭവിച്ചിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. രാഹുലിന് പിന്തുണയുമായി നിരവധി കോൺ​ഗ്രസ് പ്രവർത്തകരാണ് എത്തിച്ചേർന്നിട്ടുള്ളത്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിൽ തന്നെയാണ്….

Read More

മുതിര്‍ന്ന നേതാക്കളെ ക്ഷണിച്ചില്ല; പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ അവഗണിച്ചെന്ന് മുസ്‌ലിം ലീഗ്; അതൃപ്തി

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ് ലിം ലീഗ് ആരോപിക്കുന്നു. ലോക്‌സഭയിലേക്ക് വന്‍ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. ഇതിനിടെയാണ് പ്രിയങ്കയുടെ പരിപാടിയില്‍ അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് നേതൃത്വം രംഗത്തെത്തിയത്. സാധാരണ പ്രിയങ്കയും…

Read More

വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്നെത്തും; ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്‌സിനോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ആദ്യ പരിപാടി 12 മണിക്ക് മണ്ഡലത്തിന്റെ ഭാഗമായ മുക്കത്താണ് പിന്നീട് മലപ്പുറത്തെ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുക്കും. കരുളായിലും വണ്ടൂരിലും റോഡ് ഷോ ഉണ്ടായിരിക്കും. നാളെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയ്ക്ക് മടങ്ങും. പ്രിയങ്കയുടെയും രാഹുലിന്റേയും വരവ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍. വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക…

Read More

കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്റില്‍, ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്‌. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയത്‌. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ്‌ സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേര്‍ന്ന…

Read More

പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്, വയനാടിന് വേണ്ടി പോരാട്ടം തുടരും

ദില്ലി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറ‍ഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേന്ദ്ര – സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ…

Read More

ചേലക്കരയില്‍ പ്രദീപിന് ജയം, വയനാട് ഉറപ്പിച്ച് പ്രിയങ്ക, പാലക്കാട് രാഹുല്‍

വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി കുതിക്കുന്നത്. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ നില ഉറപ്പിക്കുകയാണ്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് ആധിപത്യം തുടരുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്….

Read More

പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന്‌ ഉപയോഗിച്ചു; തെരഞ്ഞെടുപ്പ്‌ കമ്മീഷന് പരാതി നൽകി എൽഡിഎഫ്

യുഡിഎഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ആരാധനാലവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചെന്നാരോപിച്ച്‌ എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ്‌ കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ്‌ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണമെന്ന്‌ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പള്ളിക്കുന്ന്‌ ദേവാലയത്തിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദീകരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്‌. ടി സിദ്ദിഖ്‌ എംഎൽഎ, വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി…

Read More
Back To Top