പോക്സോ കേസ്: കാസർകോട് സ്വദേശിയായ യൂട്യൂബർ മംഗലാപുരത്ത് പിടിയിൽ

കോഴിക്കോട്: വിദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം യൂട്യൂബര്‍ മുഹമ്മദ് സാലി (35) അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ സാലിയെ കൊയിലാണ്ടി പോലീസ് മംഗലാപുരത്തിലാണ് പിടികൂടിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നീ യൂട്യൂബ് ചാനലുകള്‍ നടത്തിയിരുന്നത് പ്രതിയാണ്. സംഭവത്തില്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Read More

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനം: കാസർകോട് സ്വദേശിക്ക് 167 വർഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത മാനസിക ക്ഷമത കുറഞ്ഞ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉസ്മാൻ എന്ന ഉക്കം പെട്ടി ഉസ്മാനെ (63) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 167 വർഷം കഠിന തടവിനും 5,50,000 രൂപ പിഴയ്ക്കും വിധിച്ചു. പ്രതി പിഴ അടച്ചില്ലെങ്കിൽ 22 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2021 ജൂൺ 25നും അതിന് മുമ്പും മധൂർ പഞ്ചായത്തിലെ പെൺകുട്ടിയെ പഴം പൊരിയും ചായയും വാങ്ങി തരാമെന്ന്…

Read More
Back To Top