
ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി
തിരുവനന്തപുരം: ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണ ശുപാർശയുമായി അമിക്കസ് ക്യൂറി. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവു. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനകൾ എന്നിവക്ക് ആനകളെ ഉപയോഗിക്കരുത്. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കാൻ പാടുള്ളു എന്നും രണ്ട് എഴുന്നള്ളിപ്പ് ഉള്ളപ്പോൾ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ 100…