
ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തു; കാസർകോട് ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; ഡ്രൈവർമാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കാസർകോട്: 4 ദിവസം മുമ്പ് ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ ഓടോറിക്ഷ ഡ്രൈവറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാസർകോട് മാർകറ്റ് കുന്നിൽ താമസക്കാരനായിരുന്ന അബ്ദുൽ സത്താറിനെ (55) യാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷത്തോളമായി റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന ഇദ്ദേഹം നഗരത്തിൽ ഓടോറിക്ഷ ഓടിക്കുകയായിരുന്നു. നാല് ദിവസം മുമ്പ് ഗീത ജംക്ഷൻ റോഡിൽ വെച്ച് പൊതുജനങ്ങൾക്കും യാത്രക്കാർക്കും…