ക്ഷേമപെൻഷന്‍ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്; 18 ശതമാനം പലിശയോടെ തിരികെപിടിക്കും

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിം​ഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്.  അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ…

Read More

നോർക്ക റൂട്ട്സിൽ പെൻഷൻ പ്രായം 60 ആക്കി ഉയ‍ർത്തി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാനും ഇന്നത്തെ യോഗം അനുമതി നൽകി. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻ്റിംഗ് കൗണ്‍സലായ ഹര്‍ഷദ്…

Read More

അനധികൃത പെൻഷനിൽ നടപടി, സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്ന് ധനമന്ത്രി; മുഖ്യമന്ത്രിയുടെ യോഗം ഇന്ന്

തിരുവനന്തപുരം: അനധികൃതമായി പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോ​ഗസ്ഥരുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന് അതാത് വകുപ്പുകൾ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ എൻ ബാ​ല​ഗോപാൽ. വിഷയത്തിൽ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി സൂചന നൽകി. നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ് എടുക്കും. ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനം എടുക്കുമെന്നും  അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമപെൻഷൻ തട്ടിപ്പ്…

Read More

സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പ്; അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേട്; തട്ടിപ്പുകൾ തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്

സാമൂഹ്യസുരക്ഷ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് തുടങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നെന്ന് സിഎജി റിപ്പോർട്ട്. ഒരു പഞ്ചായത്തിലെ അപേക്ഷകന് മറ്റൊരു പഞ്ചായത്തിൽ പെൻഷന് അനുമതി നൽകുന്നുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. തദ്ദേശ സ്ഥാപന സെക്രട്ടറിയും, വെരിഫൈയിംഗ് ഓഫീസറും ഉത്തരവാദികളാകുമെന്നും റിപ്പോർട്ടിൽ പരാമർശം. പെൻഷന് വേണ്ടിയുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട്. ഒരു അപേക്ഷയും നൽകാത്തവർക്ക് പെൻഷൻ അംഗീകരിക്കുന്നു. അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ പെൻഷൻ അംഗീകരിച്ചതിന് തെളിവ് കണ്ടെത്തി. ഇത്തരത്തിൽ അപേക്ഷ തീയതിയ്ക്ക് മുൻപ് പെൻഷൻ നൽകിയത് 953…

Read More

ക്ഷേമ പെൻഷൻ തട്ടിപ്പ്; പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോ​ഗസ്ഥർ കുടുങ്ങും, നടപടിയെടുക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ കാര്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടി ഉണ്ടാകും. ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ടവർക്കുള്ളതാണ്. ഇതുവരെ അനധികൃതമായി വാങ്ങിയ പണം തിരികെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായും പട്ടിക പുറത്ത് വിട്ടാൽ ഞെട്ടും. ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ. ധന വകുപ്പ്‌ നിർദേശ പ്രകാരം…

Read More

ക്ഷേമ പെൻഷൻ തട്ടിച്ച് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ ഉൾപ്പെടെ ക്ഷേമ പെൻഷൻ ഹയർ സെക്കണ്ടറിയിലെ ഉൾപ്പെടെ അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ…

Read More
Back To Top