
കാസർകോട് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം;വഴിമുടക്കിയത് 16 കി.മി ഓളം
കാസർകോട് : കാസർകോട് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. വഴിമുടക്കിയത് 16 കി.മി ഓളം. അമിത വേഗത്തിലായിരുന്നു കാര് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു. വ്യാഴാഴ്ച രാത്രി 7 :50 സംഭവം നടന്നത്. കാസർകോട് നുള്ളിപ്പാടിയിലെ കെയർ വെൽ ആശുപത്രി നിന്ന് കാഞ്ഞങ്ങാടിലെ ജില്ലാ ആശുപത്രിയിലേക്കു രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. കെ എൽ 48 കെ9888 നമ്പർ കാറാണ് ബേക്കലിൽ നിന്ന് ആംബുലൻസിന്റെ മുന്നിൽ കയറിയത്.സ്ട്രോക്ക് വന്ന രോഗിയുമായാണ് ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അടിയന്തിര…