മൻമോഹൻ സിങിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45ന്

മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11:45 ഓടെ നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഡോ. മൻമോഹൻസിംഗിന്റെ ഭൗതികശരീരം ഇന്ന് എട്ടുമണിയോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. കോൺഗ്രസ് ആസ്ഥാനത്ത് ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷം 9:30ഓടെ യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ടിലേക്ക് മൻമോഹൻസിംഗിന്റെ ഭൗതികശരീരം കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി 9:51 ഓടെയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. അതേസമയം ഡോ…

Read More

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം

ദില്ലി : അന്തരിച്ചമുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.  വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.  രാവിലെ11 മണിക്ക്…

Read More

എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക്

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി അല്‍പ സമയത്തിനകം അവിടേക്കെത്തും. എംടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 15ന് രാവിലെയാണ്…

Read More

സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് ചികിത്സയിലിരിക്കെ

കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ.  1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളിൽ മേഘനാഥൻ  അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടൻ സണ്ണിയിലൂടെയാണ് ശ്രദ്ധേയനായത്.കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത…

Read More

‘നാനോ കാർ, ജെഎൽആർ തുടങ്ങി എയർ ഇന്ത്യ വരെ’, ടാറ്റ ഗ്രൂപ്പിനെ രാജ്യത്തെ വൻ ബ്രാൻഡ് ആക്കിയ തീരുമാനങ്ങൾ

മുംബൈ: 21 വർഷത്തെ പ്രയത്നത്തിൽ ടാറ്റാ ഗ്രൂപ്പിനെ രാജ്യത്തെ മുൻകിട ബിസിനസ് സംരംഭങ്ങളിലൊന്നാക്കിയാണ് രത്തൻ ടാറ്റ മടങ്ങുന്നത്. 1991 മുതൽ 2012വരെയുള്ള കാലയളവിൽ ടാറ്റാ ഗ്രൂപ്പിനെ തുടർച്ചയായി നയിച്ചത് രത്തൻ ടാറ്റയായിരുന്നു. ഇക്കാലയളവിൽ ഉപ്പ് മുതൽ സോഫ്റ്റ്വെയർ വരെയുള്ള വിവിധ വ്യവസായങ്ങളിൽ രത്തൻ ടാറ്റ പരീക്ഷണങ്ങൾ നടത്തി. ടാറ്റ ഗ്രൂപ്പിനെ രാജ്യത്തെ വൻ ബ്രാൻഡ് ആക്കിയതിലെ നാഴികക്കല്ലായ തീരുമാനങ്ങൾ ഇവയാണ്. ജെഎൽആർ ഏറ്റെടുക്കൽ രത്തൻ ടാറ്റയുടെ നേതൃത്വത്തിന് കീഴിലാണ് ബ്രിട്ടനിലെ ഓട്ടോമൊബൈൽ രംഗത്ത് വലിയ നിക്ഷേപമുള്ള ആഡംബര…

Read More

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ (89) അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം.

Read More
Back To Top