ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പാലക്കാട്: നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ് സംഭവത്തില്‍ റിമാന്‍ഡിലുള്ള വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ചിറ്റൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തത്തമംഗലം ജിയുപി സ്‌കൂളിലെ ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. പാലക്കാട് നല്ലേപ്പിള്ളി ഗവ:യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ പ്രധാനധ്യാപികയെയും അധ്യാപകരെയും…

Read More

ബംഗളൂരുവിൽ നിന്ന് ആലത്തൂരേക്ക് വന്ന ബിജെപി നേതാവിന്റെ കാറിൽ പരിശോധന; പിടിച്ചെടുത്തത് ഒരു കോടി രൂപ

പാലക്കാട്: വാളയാറിൽ പൊലീസ് പരിശോധനയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചു. കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ പ്രസാദ് സി നായരും ഡ്രൈവർ പ്രശാന്തും യാത്ര ചെയ്ത കാറിൽ നിന്നാണ് പണം പിടിച്ചത്. ബംഗളൂരുവിൽ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു. വാളയാർ ടോൾ പ്ലാസയിൽ ഇന്നലെ രാത്രിയാണ് സംഭവം. രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് പറഞ്ഞു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസും പരിശോധന…

Read More

പാലക്കാട്ടെ ട്രോളി ബാഗ് വിവാദം; തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്‌

പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്‌. ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർ‌ട്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോർട്ട്‌ നൽകിയത്. കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ അന്വേഷണസംഘം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു ഉയർന്ന വിവാദം. സിപിഐഎമ്മാണ് പരാതി നൽകിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. കെപിഎം ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് പൊലീസിന് തെളിയിക്കാനായില്ല. നീല…

Read More

ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം; പരസ്യ പ്രസ്താവനകള്‍ പാടില്ല, സംസ്ഥാന നേതാക്കളുമായി ചര്‍ച്ച

തിരുവനന്തപുരം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താൽ പാലക്കട്ടെ കൗൺസിലർമാർ പാർട്ടി വിടുമോ…

Read More

‘മഹാരാഷ്ട്രയെക്കുറിച്ച് ചോദിക്കൂ’; പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരിക്കാതെ മുരളീധരന്‍

തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരിക്കാതെ ബിജെപി നേതാവ് വി മുരളീധരന്‍. മഹാരാഷ്ട്രയുടെ ചുമതലയാണ് തനിക്ക് നല്‍കിയത്. അതിനെക്കുറിച്ച് സംസാരിക്കാം. പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും മുരളീധരന്‍ പറഞ്ഞു. ‘ആഗസ്ത് മാസം പകുതി മുതല്‍ കഴിഞ്ഞ ദിവസം വരെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പാണ് ശ്രദ്ധിച്ചത്. ഇവിടെ എന്തൊക്കെയാണ് പദ്ധതിയിട്ടത്, എന്തൊക്കെ നടപ്പിലാക്കി, എന്തൊക്കെ നടപ്പിലാക്കിയില്ല എന്നെല്ലാം പാര്‍ട്ടി വിലയിരുത്തും. ബാക്കിയെല്ലാം പ്രസിഡന്റ് പറയും. മഹാരാഷ്ട്രയെക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ പറഞ്ഞുതരാം’, എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. പാലക്കാട് പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ…

Read More

പത്തനംതിട്ടയിൽ നിന്ന് പാലക്കാട് വഴി രാഹുൽ നിയമസഭയിലേക്ക്; 18840 ഭൂരിപക്ഷം

റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്.

Read More

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ യുആർ പ്രദീപ്, പാലക്കാട് ബിജെപി മുന്നിൽ, വയനാട്ടിൽ ‘പ്രിയങ്ക’രം

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ തുടക്കം മുതൽ തന്നെ മുന്നിലാണ്. ചേലക്കരയിൽ യുആർ പ്രദീപ് മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നിലാണ്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്.  ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ്…

Read More

രാഹുലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ, വെണ്ണക്കരയിൽ കയ്യാങ്കളി; ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം…

Read More

പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്, ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാട്: അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭൂരിഭാഗം പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വോട്ടെടുപ്പിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള…

Read More

‘പാലക്കാട് സന്ദീപ് വാര്യർ എഫക്ട് ഉണ്ടാകും’; സന്ദീപിന്‍റെ മുൻകാല നിലപാടിൽ മാറ്റം ഉണ്ടായെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വർഗീയ അജണ്ടയില്ല. വർഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആർക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം  കാലത്തിനനുസരിച്ച് നയങ്ങൾ മാറ്റും. ലീഗിനെ വർഗീയ ശക്തികളാക്കാൻ നോക്കുന്നവർ മോശമാവുകയേുള്ളൂ. സന്ദീപ് വാര്യർ നിലപാട്  വ്യക്തമാക്കിക്കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം യുഡിഎഫ് നേടും. ലീഗിന് വർഗീയ മുഖം നൽകാൻ ശ്രമിക്കുന്നവർ മോശമാകും. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവർ നല്ലവർ, അല്ലാത്തവർ മോശം…

Read More
Back To Top