പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം,16 സൈനികർ കൊല്ലപ്പെട്ടു,  ഉത്തരവാദിത്തമേറ്റെടുത്ത് പാക് താലിബാൻ

ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാക് സൈനിക പോസ്റ്റിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 16 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മക്കീൻ ഏരിയയിലാണ് ആക്രമണം നടന്നത്. 30-ലധികം തീവ്രവാദികൾ പോസ്റ്റ് ആക്രമിച്ചതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എഎഫ്‌പിയോട്  പറഞ്ഞു. ആക്രമണം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ചെക്ക്‌പോസ്റ്റിൽ ഉണ്ടായിരുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും രേഖകളും മറ്റ് വസ്തുക്കളും തീവ്രവാദികൾ അഗ്നിക്കിരയാക്കിയതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച്…

Read More

‘രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കുഴച്ച് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനെ നശിപ്പിക്കുന്നു’; അഫ്രീദി

ബിസിസിഐക്കെതിരെ വിമർശനവുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്നാണ് അഫ്രീദിയുടെ ആരോപണം. തന്റെ എക്‌സ് ഹാൻഡിലിലൂടെയാണ് അഫ്രീദി പ്രതികരിച്ചത്. രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കെട്ടി ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളെ പ്രേരിപ്പിക്കുന്നുവെന്നും ഐസിസിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡും ന്യായം ഉയര്‍ത്തിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും സമയമായെന്നും അഫ്രീദി പ്രതികരിച്ചു. ഹൈബ്രിഡ് മോഡലിനെതിരായ പിസിബിയുടെ നിലപാടിനെ…

Read More

പാക്കിസ്ഥാന്‍ പിടികൂടിയ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

ലഖ്‌നൗ: പാക്കിസ്ഥാന്‍ മാരിടൈം സെക്യൂറിറ്റി ഏജന്‍സിയുടെ കപ്പലില്‍ നിന്ന് മത്സ്യ തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏഴ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയായിരുന്നു പാക്കിസ്ഥാന്‍ സെക്യൂരിറ്റി ഏജന്‍സി കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പാക്ക് കപ്പലിനെ പിന്തുടരുകയും മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയും ചെയ്തു. സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഇന്ത്യ- പാക്കിസ്ഥാന്‍ സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണില്‍ നിന്ന് കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിച്ചതോടെയാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. മറ്റൊരു…

Read More

ചാമ്പ്യൻസ് ട്രോഫി: നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ല. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന് പകരം ചാമ്പ്യൻസ് ട്രോഫിയിലെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായില്‍ കളിക്കാമെന്ന് ബിസിസിഐ പാക് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കില്ലെന്നാണ് തങ്ങളുടെ ഉറച്ച നിലപാടെന്നും അത് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും ഇക്കാര്യം പാക് ബോര്‍ഡിനെ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ…

Read More

പാകിസ്ഥാനികള്‍ നിങ്ങളെ ആരാധിക്കുന്നു! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചാംപ്യന്‍സ് ട്രോഫിക്ക് ക്ഷണിച്ച് റിസ്വാന്‍

ഇസ്ലാമാബാദ്: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെയാണ് ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടക്കുക. രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്നാണ് ബിസിസിഐ നിലപാട്. ഇതിനിടെ മറ്റൊരു നിര്‍ദേശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിയിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുക എന്നതാണ് പാകിസ്ഥാന്‍…

Read More

അടിമുടി മാറ്റവുമായി പാകിസ്ഥാൻ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു

മുള്‍ട്ടാൻ: മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി എന്നിവരെ പുറത്താക്കിയ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. കമ്രാന്‍ ഗുലാം ആണ് ബാബറിന് പകരം നാളെ തുടങ്ങുന്ന ടെസ്റ്റില്‍ പാകിസ്ഥാനുവേണ്ടി നാലാം നമ്പറില്‍ ഇറങ്ങുക. ആദ്യ ടെസ്റ്റില്‍ കളിച്ച പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ, അര്‍ബ്രാര്‍ അഹമ്മദ് എന്നിവരും രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ഇവര്‍ക്ക് പകരം നൗമാന്‍ ആലി, സാജിദ് ഖാന്‍, സാഹിദ് മെഹ്മൂദ്…

Read More

പാകിസ്താനിൽ വൻവെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താൻ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌.സി.ഒ.) ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് വൻവെടിവെപ്പ്. 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്താൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് അക്രമം നടന്നത്. വ്യാഴാഴ്ച രാത്രി ദുകി ജില്ലയിലെ ഒരു കൽക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് തോക്കുധാരികൾ ഇരച്ചുകയറുകയും ആളുകളെ വിളിച്ചുകൂട്ടി വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ഓഫീസർ ഹമയൂൺ ഖാൻ നസീർ പറഞ്ഞു. മരിച്ചവരിൽ മൂന്ന്…

Read More

ഹാരി ബ്രൂക്കിന് ട്രിപ്പിൾ, ജോ റൂട്ടിന് ഡബിൾ, പാകിസ്ഥാനെതിരെ 800 കടന്നതിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ ഡിക്ലറേഷൻ

മുള്‍ട്ടാന്‍: മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 556 റണ്‍സിന് മറുപടിയായി നാലാം ദിനം ഇംഗ്ലണ്ടിന് 267 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഹാരി ബ്രൂക്കിന്‍റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ റൂട്ടിന്‍റെ ഡബിള്‍ സെഞ്ചുറിയുടെയും കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലെത്തിയത്. നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്ക്-ജോ റൂട്ട്…

Read More

ആഘോഷങ്ങള്‍ക്ക് അതിരുകളില്ല, പാകിസ്താനിലെ കറാച്ചിയിൽ വർണ്ണാഭമായ നവരാത്രി ആഘോഷം

കറാച്ചിയില്‍ നടക്കുന്ന 4 ദിവസത്തെ നവരാത്രി ആഘോഷങ്ങളുടേ വിഡിയോ പങ്കുവച്ച് പാകിസ്താനി ഇൻഫ്ളുവൻസർ. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അതിരുകളില്ല എന്ന സന്ദേശമാണ് ഈ കാഴ്ച പകര്‍ന്നു നല്‍കുന്നത്. പാകിസ്താൻ സ്വദേശിയായ ധീരജ് മന്ധൻ ആണ് വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇദ്ദേഹം പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യ ടുഡേ, ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കറാച്ചിയിലെ ഈ നവരാത്രി ആഘോഷത്തിന്റെ ദൃശ്യം അത്ര അറിയപ്പെടാത്ത പാകിസ്താൻ്റെ ചിത്രമാണ് സമ്മാനിക്കുന്നത്. അതുപോലെ ജനങ്ങള്‍ക്കിടയിലെ…

Read More

പാക് സ്വദേശികൾക്ക് ഇന്ത്യയിൽ സ്ഥിര താമസ സൗകര്യം ഒരുക്കി, യുപി സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: പാക് സ്വദേശികൾക്ക് വ്യാജ വിലാസത്തിൽ ബെംഗളൂരുവിൽ താമസിക്കാൻ ഒത്താശ ചെയ്ത നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസറ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ അഞ്ച് പാക് കുടുംബങ്ങൾക്ക് ഹിന്ദു പേരുകളിൽ ഇന്ത്യയിൽ താമസിക്കാനുള്ള സഹായമാണ് ഇയാൾ ചെയ്ത് നൽകിയിരിക്കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയതായാണ് വിവരം.  സെപ്തംബർ 29ന് ബെംഗളൂരുവിൽ മറ്റൊരു…

Read More
Back To Top