
കാസർകോട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം
കാസര്‍കോട്: പടന്നക്കാട് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്.ഒരാളുടെ നില അതീവ ഗുരുതരം. നീലേശ്വരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എടുത്തത്.