അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ തീരുമാനം, ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

മുബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഫ‍ഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞ നടക്കും.നിയമസഭ കക്ഷി യോഗത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

Read More

ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്

ജാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കുക. ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, എഎപി…

Read More

നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന്

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. ചേലക്കരയിൽ നിന്ന് ജയിച്ച യു ആർ പ്രദീപ്, പാലക്കാട് നിന്ന് ജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഡിസംബർ 4 ന് ഉച്ചക്ക് 12 മണിക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സത്യപ്രതിജ്ഞക്കായി സഭ ചേരുന്നതിന് സി പി ഐ എം അസൗകര്യം അറിയിയിരുന്നു. യു…

Read More

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സമവായത്തിലേക്ക്; അടുത്ത മാസം ഒന്നിന് സത്യപ്രതിജ്ഞയെന്ന് സൂചന

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സമവായത്തിലേക്കെന്ന് സൂചന. അവകാശവാദത്തില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിപദവികള്‍ സംബന്ധിച്ചും മുന്നണികള്‍ക്കിടയില്‍ ധാരണയായി. അടുത്ത മാസം ഒന്നിന് സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. നിലവിലെ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ശിന്‍ഡെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ക്കൊപ്പമാണ് ശിന്‍ഡെ എത്തിയത്. പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇന്ന് തന്നെ ഉത്തരം കിട്ടിയേക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്ന് ശിന്‍ഡെ വിഭാഗം…

Read More
Back To Top