
‘കേരളം മിനി പാകിസ്ഥാന്‍’ മഹാരാഷ്ട്ര മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം
മുംബൈ: കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി നിതേഷ് റാണയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ (ഞായറാഴ്ച്ച) പൂനെയില്‍വെച്ച് നടന്ന ഒരു പൊതുപരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം. കേരളം ഒരു മിനി പാകിസ്ഥാന്‍ ആയതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം അവിടെ വിജയിച്ചതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനെപോലെ തീവ്ര നിലപാടുള്ളവരാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം നിതേഷ് റാണെയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും എന്‍.സി.പി ശരദ് പവാര്‍ വിഭാഗവുമെല്ലാം വിമര്‍ശനം…