ക്രിസ്മസ്-പുതുവത്സര കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; കേരളം ‘കുടിച്ച് പൊട്ടിച്ചത്’ 712.96 കോടിയുടെ മദ്യം

സംസ്ഥാനത്ത് ക്രിസ്മസ്-പുതുവത്സര കാലത്ത് ബീവറേജസ് ഔട്ട് ലെറ്റുകളിലുണ്ടായത് റെക്കോർഡ് മദ്യവിൽപ്പന. ഇത്തവണ ക്രിസ്മസ് പുതുവത്സര സീസണിൽ 712.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ തവണത്തേക്കാൾ 16 കോടിയോളം രൂപയുടെ അധിക മദ്യം ഇത്തവണ വിറ്റഴിച്ചു. കൊച്ചി രവിപുരത്താണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 92 ലക്ഷം രൂപയുടെ മദ്യം ഇന്നലെ മാത്രം വിറ്റു. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം പവർ ഹൗസ് ബിവറേജാണ്. 86.64 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഇന്നലെ സംസ്ഥാനത്ത് ആകെ വിറ്റത് 108…

Read More

ഒന്നല്ല 16 തവണ ആ​ഘോഷം; സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സരപ്പിറവി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സരപ്പിറവി. 16 സൂര്യോദയവും 16 അസ്തമയവുമാണ് ഇവർ കണ്ടത്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഇങ്ങനെ 16 തവണയാണ് പുതുവത്സരപ്പിറവി കാണാൻ സുനിതാ വില്യംസിനും കൂട്ടർക്കും കഴിഞ്ഞത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. 2024 ജൂണിലാണ് നാസയുടെ യാത്രികനായ ബുച്ച് വിൽമോറുമൊത്ത് ബോയിങ്ങിന്റെ പരീക്ഷണപേടകമായ സ്റ്റാർലൈനറിൽ ഐ.എസ്.എസിലേക്കു പോയത്….

Read More

പുതുവത്സരാഘോഷം: തിരിച്ചറിയാന്‍ കഴിയാത്തവിധം മാസ്‌ക് ധരിക്കരുത്, നിര്‍ദേശവുമായി ബെംഗളൂരു പോലീസ്

രാജ്യത്തെ മെട്രോ നഗരങ്ങളെല്ലാം പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ബെംഗളൂരു പോലീസ്. മുഖം തിരച്ചറിയാന്‍ കഴിയാത്തവിധത്തിലുള്ള മാസ്‌കിനും വിസില്‍ ഉപയോഗിക്കുന്നതിനും ബെംഗളൂരു പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോചകരമാകുന്ന തരത്തിലുള്ള വിസിലുകളാണ് ചില യുവാക്കള്‍ ഉപയോഗിക്കുന്നത്. വിസില്‍ നിരോധിച്ചുള്ള ഉത്തരവ് പങ്കുവെച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യാനായി ചിലര്‍ മുഖം തിരിച്ചറിയാനാകാത്ത മാസ്‌ക് ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും…

Read More

പുതുവത്സരാഘോഷം: കോണ്ടവും ഒആര്‍എസ് പാക്കറ്റും അയച്ച് ക്ഷണം; മഹാരാഷ്ട്രയിലെ പബ്ബിനെതിരെ യൂത്ത് കോണ്‍ഗ്രസ്

പൂനെ: പുതുവത്സരാഘോഷത്തിനുള്ള ക്ഷണത്തില്‍ കോണ്ടവും ഒആര്‍എസും അടങ്ങുന്ന പാക്കറ്റ് അടച്ചുകൊടുത്ത് വെട്ടിലായി മഹാരാഷ്ട്രയിലെ പബ്ബ്. യൂത്ത് കോണ്‍ഗ്രസ് പൂനെ പൊലീസില്‍ പരാതി നല്‍കി. പബ്ബ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരാതി. യൂത്ത് കോണ്‍ഗ്രസ് പബ്ബുകള്‍ക്കോ നൈറ്റ് ലൈഫിനോ എതിരല്ല. എന്നാല്‍ യുവാക്കളെ ആകര്‍ഷിക്കാനുള്ള ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പൂനെ സംസ്‌കാരത്തിന് എതിരാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ക്ഷണം ലഭിച്ചവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് പ്രതികരിച്ചു….

Read More

പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; 2025 ആദ്യമെത്തുക കിരിബാസിലെ ക്രിസ്തുമസ് ഐലണ്ടില്‍; സംസ്ഥാനത്തും വിപുലമായ ആഘോഷം

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ചു തുടങ്ങും. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലണ്ടിലാണ് 2025ന്റെ പുതുവത്സരപ്പിറവി. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ക്രിസ്തുമസ് ഐലണ്ടില്‍ പുതുവത്സരം പിറക്കുന്നത്. പിന്നാലെ ഇന്ത്യന്‍ സമയം 3.45-ന് ന്യൂസിലന്‍ഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവര്‍ഷം പിറക്കും. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്‌ട്രേലിയയിലെ മെല്‍ബണിലും സിഡ്‌നിയിലും കാന്‍ബെറയിലും ഏഴരയോടെ…

Read More
Back To Top