WWE സംപ്രേക്ഷണാവകാശം ഇനി നെറ്റ്ഫ്ലിക്സിന്

ഇന്ത്യൻ ഓൺലൈൻ വിനോദരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിലൊന്നായ WWE യുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ ഒരുങ്ങുന്നു. ഇതോടെ ഹോട്ട്‌സ്റ്റാർ, ജിയോസിനിമ തുടങ്ങിയ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത മത്സരമാണ് ഉണ്ടാകുന്നത്. WWE യുടെ ഉടമകളായ ടികെഒ ഗ്രൂപ്പുമായി നെറ്റ്ഫ്ലിക്സ് പത്ത് വർഷത്തെ കരാർ ഒപ്പിട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. WWE യുടെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സിൽ നിന്നാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുന്നത് . അഞ്ചൂറ് കോടി ഡോളറിന്റെ…

Read More

നെറ്റ്ഫ്‌ളിക്‌സ്‌ ഉപയോ​ക്താവാണോ നിങ്ങള്‍; ഈ തട്ടിപ്പില്‍ വീഴാതിരിക്കുക 

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം ആണ് നെറ്റ്ഫ്‌ളിക്‌സ്. 1997 ല്‍ കാലിഫോര്‍ണിയയിലെ സ്‌കോട്ട്‌വാലിയില്‍ സ്ഥാപിതമായ നെറ്റ്ഫ്‌ളിക്‌സ് ആദ്യകാലത്ത് ഡിവിഡി വഴിയാണ് സിനിമകളും ഷോകളും പ്രേക്ഷകരിലേക്ക് എത്തിച്ചത്. 2013 ല്‍ സീരീസുകള്‍ സ്വന്തമായി നിര്‍മിച്ച് ടെലിവിഷന്‍ മേഖലയില്‍ ചുവടുറപ്പിച്ചു. 2016 ആയപ്പോഴേക്കും ഒറിജിനല്‍ സീരീസുകള്‍ നിര്‍മിച്ച് ലോകമൊട്ടാകെ ജനപ്രീതി നേടി. കോവിഡ് കാലത്തോടെയാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ വലിയ തരംഗമാകുന്നത്. തിയേറ്റര്‍ റിലീസ് തടസ്സപ്പെട്ടതോടെ ഒട്ടേറെ സിനിമകള്‍ നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്തു. 2024 ആയതോടെ…

Read More

കർമഫലം, എല്ലാത്തിനും പലിശ സഹിതം തിരികെ ലഭിക്കും; നയൻതാരയുടെ ഒളിയമ്പ്, ലക്ഷ്യം ധനുഷ്?

ചെന്നൈ: പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിനെതിരെ നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെ നയൻതാര പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറി വിവാദങ്ങൾക്ക് വഴിവെയ്ക്കുന്നു. കർമയിൽ അടിസ്ഥാനമാക്കിയുള്ള പോസ്റ്റ് ധനുഷിനെതിരായ ഒളിയമ്പാണെന്നാണ് വിലയിരുത്തൽ. ‘നുണകളാൽ നിങ്ങൾ ആരുടെയെങ്കിലും ജീവിതം തകർത്താൽ, അതൊരു വായ്പയായി കണക്കാക്കണം. അത് പലിശ സഹിതം നിങ്ങൾക്ക് തന്നെ തിരികെലഭിക്കും’, നയൻതാര പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അഭിഭാഷകൻ മുഖേന ധനുഷിന് മറുപടി നൽകിയതിന് പിന്നാലെയാണ് നയൻതാര പോസ്റ്റ് പങ്കുവെച്ചത്. നയൻതാര; ബിയോണ്ട് ദ ഫെയറി ടെയിൽ…

Read More

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി വിവാദം; നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം കോടതിയിൽ. നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട്…

Read More

ധിക്കരിച്ചാൽ ​ഗുരുതരമായ പ്രത്യാഘാതം, 24 മണിക്കൂർ സമയം; വീണ്ടും നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ്

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിം​ഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി പുറത്ത് എത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് പുതിയ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ ഗുരുതരമായ…

Read More

വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങി; ധനുഷ്- നയന്‍സ് ഫാന്‍സിന്റെ സൈബര്‍ പോരിന് അയവില്ല

വിവാദങ്ങള്‍ക്കിടയില്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങി. നാനും റൗഡി താ എന്ന ചിത്രത്തിന്റെ വീഡിയോ, ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് നടനും സിനിമയുടെ നിര്‍മാതാവുമായ ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താന്‍’ സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയെ കുറിച്ച് നെറ്റ് ഫ്‌ലിക്‌സിന്റെ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്ത് വന്നത്. പിന്നാലെ അതിരൂക്ഷമായ വിമര്‍ശനമാണ് നയന്‍താര ധനുഷിനെതിരെ നടത്തിയത്. വിഷയത്തില്‍ നയന്‍താരയുടെയും…

Read More

ഫലസ്തീന്‍ സിനിമകളുടെ പ്ലേലിസ്റ്റ് നീക്കം ചെയ്ത നെറ്റ്ഫ്‌ളിക്‌സിനെതിരെ വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക്: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വീണ്ടും വിവാദത്തില്‍. ഫലസ്തീന്‍ ഉള്ളടക്കമുള്ള സിനിമകള്‍ ഉള്‍ക്കൊള്ളുന്ന പ്ലേലിസ്റ്റ് നീക്കം ചെയ്ത നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്രഈല്‍ അധിനിവേശത്തിന്‌ കീഴിലുള്ള ഫലസ്തീന്‍ ജനതയുടെ ജീവിതം വരച്ചുകാട്ടുന്ന 32 ഫീച്ചര്‍ സിനിമകളും ‘ഫലസ്തീനിയന്‍ സ്റ്റോറീസ്’ എന്ന വിഭാഗത്തില്‍പ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തിരിക്കുന്നത്. അതേസമയം യു.എസിലെ ഇസ്രഈല്‍ ലോബികളുടെ സ്വാധീനത്തെ തുടര്‍ന്നാണ് സിനിമകള്‍ നീക്കം ചെയ്യപ്പെട്ടതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ സിനിമകളുടെ ലൈസന്‍സ് കാലഹരണപ്പെട്ടതിനാലാണ്…

Read More

വിസ ലംഘനവും വംശീയ വിവേചനവും; നെറ്റ്ഫ്‌ളിക്‌സിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണം

ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് നെറ്റ്ഫ്‌ളിക്‌സിനെതിരെ അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ മുന്‍ എക്‌സിക്യൂട്ടീവിന് സര്‍ക്കാര്‍ അയച്ച ഇമെയിലിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. വിസ ലംഘനവും വംശീയ വിവേചനവും ആരോപിച്ചാണ് അന്വേഷണം നെറ്റ്ഫ്‌ളിക്‌സിന്റെ മുന്‍ ബിസിനസ് ആന്റ് ലീഗല്‍ അഫയേഴ്‌സ് ഡയറക്ടര്‍ നന്ദിനി മേത്തയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ എഫ്.ആര്‍.ആര്‍.ഒ ദീപക് യാദവ് മെയില്‍ അയച്ചിരുന്നു. പ്രസ്തുത മെയിലില്‍ വിഷയത്തെ കുറിച്ച് വിശദമായി പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020ലാണ് നന്ദിനി മേത്ത കമ്പനി വിട്ടത്….

Read More
Back To Top