ഭരണഘടന സംരക്ഷണ പ്രചാരണപരിപാടി തുടങ്ങുമെന്ന് മന്‍ കീ ബാത്തില്‍ മോദി, രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കും

ദില്ലി: ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ. രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കും. Constitution75.com എന്ന വെബ്സൈറ്റും ഒരുക്കും. പൗരന്മാരെ ഭരണഘടനയുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. കുംഭമേളയുടെ ഒരുക്കങ്ങളെ കുറിച്ചും മഹത്വത്തെക്കുറിച്ചും പറഞ്ഞായിരുന്നു 2024ലെ അവസാനത്തെ മൻകി ബാത്ത് തുടങ്ങിയത്. കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി….

Read More

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

ദില്ലി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ  കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്‍റെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ…

Read More

ദൽഹിയിൽ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെതിരെ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

തൃശൂര്‍: ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ദല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്. ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’ മെത്രാപ്പോലീത്ത പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു….

Read More

‘ഞാനെന്തു പറഞ്ഞാലും ഇദ്ദേഹം ചെയ്യുന്നു’; ‘മോദിയെയും അദാനിയെയും’ പാർലമെന്റിൽ ഇന്റർവ്യൂ ചെയ്ത് രാഹുൽ

ന്യൂഡൽഹി: ‘മോദിയും അദാനിയും ഒന്നാണ്’ എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പാർലമെന്റ് വളപ്പിൽ ‘മോദിയുമായും അദാനിയുമായും’ അഭിമുഖം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച് തോളോട് തോൾ ചേർന്നുനിന്ന എം.പി.മാരായ കാൽഗെ ശിവജി ബന്ദപ്പയുമായും മാണിക്കം ടാഗോറുമായുമായിരുന്നു രാഹുൽ ഗാന്ധിയുടെ ‘തമാശ അഭിമുഖം’. പാർലമെന്റിന്റെ മകരദ്വാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ‘ഇന്ത്യ’ പാർട്ടി നേതാക്കളും പങ്കെടുത്ത സമരത്തിലായിരുന്നു കൗതുകക്കാഴ്ച. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഹാസ്യ ചക്രവർത്തിയാണെന്നും അദ്ദേഹം…

Read More

‘ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’; സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

78-ാം ജന്മദിനമാഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്. അതേസമയം ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ സോണിയാ ഗാന്ധിയുടെ ജീവിതം വഴിത്തിരിവുകളിലൂടെയാണ് കടന്നുപോയത്.ഇറ്റലിയിലെ വുസെൻസാ നഗരത്തിൽ കെട്ടിട നിർമ്മാണ കരാറുകാരനായ സ്റ്റെഫാനോയുടേയും പൗള മൈനോയുടേയും മൂന്നുമക്കളിൽ മൂത്തവളായ സോണിയ മൈനോ,…

Read More

‘മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കൂ’ സംഭാൽ മസ്ജിദ് തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജുമാ മസ്ജിദ് ഇമാമിന്റെ വൈകാരിക അഭ്യർത്ഥന

ന്യൂദൽഹി: സംഭാൽ മസ്ജിദ് തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വൈകാരിക അഭ്യർത്ഥന നടത്തി ജുമാ മസ്ജിദ് ഷാഹി ഇമാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് വർധിച്ച് വരുന്ന വർഗീയ സംഘർഷങ്ങൾക്കിടയിൽ ദൽഹിയിലെ ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പ്രധാനമന്ത്രിയോട് രാജ്യത്തെ മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കാൻ വൈകാരിക അഭ്യർത്ഥന നടത്തുകയായിരുന്നു. ‘നിങ്ങൾ ( പ്രധാനമന്ത്രി മോദി ) ഇരിക്കുന്ന കസേരയോട് നീതി പുലർത്തണം. മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കുക. സംഘർഷം സൃഷ്ടിക്കാനും രാജ്യത്തിന്റെ…

Read More

മഴക്കെടുതിയിൽ 2000 കോടിയുടെ സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ, ഫോണിൽ വിളിച്ച് മോദി; അടിയന്തര സഹായം ഉറപ്പ് നൽകി

ചെന്നൈ: തമിഴ്നാട്ടിലെ  മഴക്കെടുതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണിൽ വിളിച്ചാണ് മോദി, അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയത്. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ സ്റ്റാലിൻ, പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി, സ്റ്റാലിനെ നേരിട്ട് വിളിച്ച് സഹായം ഉറപ്പ് നൽകിയത്. സംസ്ഥാനത്ത് വലിയ നാശമാണ് ഫിൻജാൽ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. മഴക്കെടുതിയിൽ 12 പേർ മരിക്കുകയും 2,400 ലധികം കുടിലുകളും…

Read More

മോദിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്തു; ക്രിമിനൽ ഗൂഢാലോചന ചുമത്തി മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാനെതിരെ കേസ്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ശത്രുത പ്രോത്സാഹിപ്പിക്കുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാനെതിരെ കേസ്. അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ പ്രദേശവാസികൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ദൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. 2020 മുതൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സിൻ്റെ (APCR) ദേശീയ സെക്രട്ടറിയാണ് ഖാൻ. ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി ഡി.സി.പി (സൗത്ത് ഈസ്റ്റ്) രവികുമാർ സിങ് സ്ഥിരീകരിച്ചു. തങ്ങൾക്ക് കിട്ടിയ…

Read More

‘കൊവിഡ് വാക്സിന്‍ എടുത്ത ഭാര്യയുടെ ഹൃദയത്തിനും വൃക്കക്കും തകരാര്‍ സംഭവിച്ച് മരിച്ചു’; കത്തയച്ച് കെ വി തോമസ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എടുത്ത നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.കോവിഡ് വാക്‌സിന്‍ എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മരണമടഞ്ഞ വേദനയിലാണ് താന്‍ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ കെ വി തോമസ് പറയുന്നു. തന്റെ ഭാര്യ ഷേര്‍ലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാല്‍ കോവിഡ്…

Read More

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം, നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അതോടെ അസാധുവായി. അപ്രതീക്ഷിതമായ ഈ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനത്തോടെയാണ് നേരിട്ടത്. വിമര്‍ശനം ഉന്നയിച്ച് ധനകാര്യവിദഗ്ധനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം നോട്ട് നിരോധനത്തിന്റെ ആഴമേറിയ വിശകലനമായിരുന്നു. നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി. പകരം…

Read More
Back To Top