
ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രഈല്‍ സൈന്യം; രോഗികളേയും ജീവനക്കാരേയും അര്‍ധ നഗ്നരാക്കി ഇറക്കിവിട്ടു
ഗസ: വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രഈല്‍ സൈന്യം. വടക്കന്‍ ഗസയില്‍ പ്രവര്‍ത്തനം നടത്തുന്ന അവസാന ആശുപത്രിയാണിത്. ആശുപത്രി കുറെ മാസങ്ങളായി ഇസ്രഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. തീപ്പിടുത്തത്തില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ റൂമുകളും ലബോറട്ടറികളും മറ്റ് അത്യാഹിത വിഭാഗങ്ങളും നശിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ റെയ്ഡ് നടത്തിയ ഇസ്രഈല്‍ സൈന്യം അതിശൈത്യത്തിലേക്ക് രോഗികളേയും ആശുപത്രി ജീവനക്കാരേയും വസ്ത്രമഴിച്ച് ഇറക്കി വിട്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഗസയില്‍ അതിശൈത്യത്തെ…