‘ഇ പിക്ക് പോരായ്മ, വീണ്ടും വിവാദമുണ്ടാക്കി’; കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത്  നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു. എന്നാൽ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാൽ അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽ നിന്ന് മാറ്റിയതെന്നും എംവി ഗോവിന്ദൻ അറിയിച്ചു.  

Read More

‘പി പി ദിവ്യ കേഡറാണ്, ഒരു തെറ്റുപറ്റി’; കൊല്ലാനല്ല, തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

തൃശ്ശൂര്‍: പി പി ദിവ്യയെ സിപിഎമ്മിന്‍റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. കേഡറെ കൊല്ലാൻ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്.ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എഡിഎമ്മിന്‍റെ  കുടുംബത്തിനൊപ്പമാണെന്ന് നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത്…

Read More

‘ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല, കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റണം’; എംവി ഗോവിന്ദൻ

കണ്ണൂർ: എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസ്സിലാവുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സർക്കാർ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെടി ജലീലിൻ്റെ സ്വർണക്കടത്ത് പരാമർശത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു.  ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാൽ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിലും…

Read More
Back To Top