
പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്, പൂർണ തൃപ്തിയില്ലെന്ന് കുടുംബാംഗങ്ങൾ; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിബിഐ കോടതി വിധിക്ക് പിന്നാലെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സ്മൃതി മണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍. വൈകാരിക രംഗങ്ങളാണ് സ്മൃതി മണ്ഡപത്തിൽ അരങ്ങേറിയത്. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്നും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്മൃതി മണ്ഡപത്തിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി. പൊട്ടിക്കരഞ്ഞ…