മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ വരുന്നു

കൊച്ചി: മലയാള സിനിമയിലെ ആദ്യ സോംബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. “മഞ്ചേശ്വരം മാഫിയ” എന്ന പേരിലുള്ള ചിത്രം പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്.  ‘നരിവേട്ട’ എന്ന ടോവിനോ തോമസ് – അനുരാജ് മനോഹർ സിനിമക്ക് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മാതാക്കൾ. ഹോളിവുഡില്‍ ഡോണ്‍…

Read More

പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍; ഒപ്പം പ്രഭാസും അക്ഷയ് കുമാറും; കണ്ണപ്പയുടെ റിലീസ് ഡേറ്റ് എത്തി

വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പുറത്ത്. 2025 ഏപ്രില്‍ 25നാണ് ചിത്രം ആഗോള റിലീസായി എത്തുക. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടൈമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണപ്പ സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിങ്ങാണ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം….

Read More

കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്; മുന്നറിയിപ്പുമായി നിർമാതാക്കൾ

സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി പരാതി. ചിത്രം തീയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകമാണ് ഒന്നിലേറെ ഡൗൺലോഡ് ക്വാളിറ്റിയിൽ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ലീക്ക് ചെയ്തവർക്കെതിരെ മുന്നറിയിപ്പുമായി നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീനും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം തീയേറ്ററുകളിൽ നിന്ന് ചോർത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. തമിൾറോക്കേഴ്സ്, ടെലി​ഗ്രാം, ഫിലിമിസില്ല, മൂവീറൂൾസ് പോലുള്ള ടൊറന്റ് സൈറ്റുകളിൽ കങ്കുവയുടെ വ്യാജപ്രിന്റ് പ്രചരിക്കുന്നതായാണ് കണ്ടെത്തൽ. 1080p മുതൽ 240p വരെ ക്വാളിറ്റിയിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഫയൽ എളുപ്പം…

Read More

‘ആദര്‍ശിനെതിരെ നിയമനടപടിയെന്നാണ് ജോജുവിന്റെ പ്രതികരണം’; അങ്ങനെയെങ്കിൽ പോരാട്ടം ഏറ്റെടുക്കുമെന്ന് കെ.എസ്.യു

തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിനെതിരെ കെഎസ്യു രംഗത്ത്. ജോജു ജോർജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘പണി’ എന്ന ചിത്രത്തെ കുറിച്ച് ഫേസ്ബുക്ക് പ്രൊഫൈലിൽ റിവ്യു എഴുതിയ കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ആദർശിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം. ആദർശിനെതിരെ നിയമ നടപടികളുമായി ജോജു മുന്നോട്ടു പോയാൽ കെ എസ് യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഫേസ്ബുക്ക്…

Read More

ബൊ​ഗയ്ൻവില്ലയിലെ ‘സ്തുതി ​ഗാനം’ ക്രിസ്തീയ അവഹേളനം; പരാതി നൽകി സിറോ മലബാർ സഭ 

കൊച്ചി: അമൽനീരദ് സംവിധാനം നിർവഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന ബൊ​ഗയ്ൻവില്ല എന്ന ചിത്രത്തിലെ ​ഗാനത്തിനെതിരേ പരാതി നൽകിയതായി സിറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ചിത്രത്തിലെ ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ​ഗാനമെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമാണ് സിറോ മലബാർ സഭാ അൽമായ ഫോറം പരാതി നൽകിയതായി ടോണി ചിറ്റിലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും…

Read More

സിങ്കം എഗെയ്ൻ വന്‍ അപ്ഡേറ്റ് എത്തുന്നു; ഒക്ടോബര്‍ 3ന് സര്‍പ്രൈസ് എന്ന് നിര്‍മ്മാതാക്കള്‍

മുംബൈ: രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ൻ ഈ വർഷം ബോളിവു‍ഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. അജയ് ദേവ്ഗൺ ഡിസിപി ബാജിറാവു സിംഹമായി മൂന്നാം തവണയും തിരിച്ചെത്തുന്ന ചിത്രത്തില്‍ വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്.  ആക്ഷൻ പ്രാധാന്യമുള്ള ചിത്രം ദീപാവലി റിലീസിന് ഒരുങ്ങുകയാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്  സിങ്കം എഗെയ്ൻ  ട്രെയിലർ 2024 ഒക്ടോബർ 3-ന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലർ വെളിപ്പെടുത്തലിനുള്ള തീയതി നിശ്ചയിച്ചതായി പ്രോജക്റ്റിനോട് അടുത്ത…

Read More

ആരാധകരെ ആവേശത്തിലാക്കി പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2

ഹൈദരാബാദ്: ഈ വർഷം ഇന്ത്യന്‍ ചലച്ചിത്ര മേഖല ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. ത്രില്ലിംഗ് ടീസറും ഗാനങ്ങളും പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.  ചിത്രം റിലീസിന് 75 ദിവസങ്ങൾ മാത്രം ശേഷിക്കുന്നു എന്ന് പറയുന്ന പുതിയ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തിറക്കിയത്. തിങ്കളാഴ്ച, പുഷ്പ 2: ദി റൂളിന്‍റെ  നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സാണ് പോസ്റ്റര്‍ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. “പുഷ്പയെയും സമാനതകള്‍ ഇല്ലാത്ത പ്രഭാവലയവും ബിഗ്…

Read More
Back To Top