‘ബിജെപി എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ച ഒരുത്തനെയും വെറുതെ വിടില്ല’, ഭീഷണിയുമായി കെ സുരേന്ദ്രൻ

മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും അംഗീകരിക്കില്ല. ബിജെപിയെ എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ചാൽ വെറുതെ വിടില്ല. ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ശരിയായ നിലയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറയിൽ നൂറുകണക്കിന്…

Read More

ചോദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. ഇവ വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിക്കുകയും ചെയ്തു. വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ…

Read More

എന്നെയോർത്ത് കരയരുത്, എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം’; ​ഗസ്സയിൽ കൊല്ലപ്പെട്ട 10വയസുകാരിയുടെ വിൽപ്പത്രം

ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിനും മുകളിലാണ്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു പത്തുവയസുകാരി എഴുതിവെച്ച വിൽപ്പത്രം ലോകമനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നതാണ്. റഷയെന്ന പെൺകുട്ടിയുടെ വിൽപത്രമാണ് നൊമ്പരമായിരിക്കുന്നത്. തന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണമെന്നും സഹോദരനോട് ദേഷ്യപ്പെടരുതെന്നും റഷയുടെ വിൽപ്പത്രത്തിൽ പറയുന്നു. “ഞാൻ മരിച്ചുപോയാൽ എന്നെയോർത്ത് കരയരുത്. എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം. എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം അഹമ്മദിനും റഹാരിനുമായി നൽകണം. എന്റെ സഹോദരൻ അഹമ്മദിനോട് ദേഷ്യപ്പെടരുത്…അവനൊരു പാവമാണ്” റഷയെന്ന പത്തുവയസുകാരി…

Read More

മാധ്യമങ്ങൾ ”പ്ലീസ് മൂവ് ഔട്ട്” ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സുരേഷ് ഗോപി

തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മൂവ് ഔട്ട് എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം…

Read More
Back To Top