മംഗളൂരുവിൽ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ 2 പേ‌ർ അറസ്റ്റിൽ

കാസര്‍കോട്: മംഗളൂരു സോമേശ്വരയിലുള്ള റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെയാണ് മൈസൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചത്. ഒരാൾ കുളത്തിന്‍റെ ആറടിത്താഴ്ച്ചയുള്ള ഭാഗത്ത് അപകടത്തിൽപ്പെട്ടപ്പോൾ…

Read More

സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയിലിങ്‌; മുംതാസ് അലിയുടെ മരണത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍

മംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തില്‍ മംഗളൂരു സിറ്റി പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. കൃഷ്ണപുര സൂറത്ത്കല്‍ സ്വദേശികളായ റഹ്‌മത്ത് എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവ് ഷുഹൈബുമാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെയാണ് കവൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജ്‌സ്റ്റര്‍ ചെയ്തിട്ടുള്ളത്. റഹ്‌മത്തിന്റെയും ഷുഹൈബിന്റെ ഭീഷണി മൂലമാണ് മുംതാസ് അലി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. ഒക്ടോബര്‍ ഏഴിനാണ് മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിന് സമീപം പുഴയില്‍ നിന്ന് കണ്ടെടുത്തത്. മംഗളൂരു സിറ്റി പോലീസ്…

Read More

മുംതാസ് അലിയുടെ ആത്മഹത്യ: പിന്നില്‍ ഹണിട്രാപ്പെന്ന് മംഗളൂരു പൊലീസ്

മംഗളൂരുവിലെ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഹണിട്രാപ്പെന്ന് മംഗളൂരു പൊലീസ്. സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് പണം ആവശ്യപ്പെട്ടുവെന്നാണ് കേസ്. റഹ്‌മത്ത് എന്ന സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കായി ഇതുമായി ബന്ധപ്പെട്ട് പൊലീസ് തെരച്ചില്‍ നടത്തുന്നു. മുഖ്യപ്രതി റഹ്‌മത്ത് കേരളത്തിലേക്ക് കടന്നുവെന്നാണ് സൂചന. മുംതാസ് അലിയുടെ മൃതദേഹം കുലൂര്‍ പുഴയില്‍ നിന്ന് രാവിലെയാണ് കണ്ടെത്തിയത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം…

Read More

വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുളൂർ പാലത്തിന് അടിയിൽനിന്ന് കണ്ടെത്തി

ബെംഗളൂരു/മംഗളൂരു∙ കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് ഫാൽഗുനി പുഴയിൽ തിരച്ചിൽ നടത്തിയത്. മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും…

Read More
Back To Top