മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി. നിയമനം രാഷ്ട്രപതി അംഗീകരിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023…

Read More

കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ്: വിശദീകരണവുമായി പ്രതികളായ മലയാളികൾ; ‘വായ്പ മുടങ്ങാൻ കാരണം ജോലി നഷ്ടമായത്’

കൊച്ചി: കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ. കോവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികൾ പ്രതികരിച്ചു. വായ്പാ തിരിച്ചടവിൽ ഇളവ് ആവശ്യപ്പെടാനും കൂടുതൽ സമയം ചോദിക്കാനും പ്രതികൾ ശ്രമം നടത്തി. കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരിൽ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നും പ്രതികളായ മലയാളികൾ വ്യക്തമാക്കി. കുവൈറ്റിലെ ബാങ്കിനെ ശതകോടികൾ  കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം…

Read More

കുവൈത്ത് ഗൾഫ് ബാങ്കിൽ 700 കോടി ലോൺ തട്ടിപ്പ്; 1425 മലയാളികൾക്കെതിരെ അന്വേഷണം; കേരളത്തിൽ 20 കേസ്

കുവൈത്തിലെ ഗൾഫ് ബാങ്കിൽ 700 കോടി ലോൺ തട്ടിപ്പ് നടത്തി മുങ്ങിയ 1425 മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു. ഗൾഫ് ബാങ്കിൽ നിന്നും ലോൺ നേടിയ ശേഷം അവിടെ നിന്നും മുങ്ങിയവർക്കെതിരെയാണ് അന്വേഷണം. തട്ടിപ്പ് നടത്തിയ 1425 മലയാളികളിൽ 700 ഓളംപേർ നഴ്സുമാരാണെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഇതുവരെ ഇരുപതോളം കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ദക്ഷിണ മേഖല ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കും ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിൽ എത്തിയപ്പോഴാണ്…

Read More

ഒരു ലക്ഷം എടുത്ത് നൽകിയാൽ 2000 രൂപ കമ്മിഷൻ; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികൾ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികളുമുണ്ടെന്ന് പൊലീസ്. തട്ടിയെടുക്കുന്ന പണം മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് എത്തുക. തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകിയാൽ 25,000 രൂപ വരെയാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമ പണം എടിഎമ്മിൽ നിന്നും എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമെറും. ഒരു ലക്ഷം എടുത്ത് നൽകിയാൽ 2000 രൂപയാണ് കമ്മിഷൻ. തട്ടിപ്പ് സംഘങ്ങൾ രക്ഷപ്പെടുമ്പോൾ, അക്കൗണ്ട് എടുത്ത് നൽകുന്നവരായിരിക്കും പിടിക്കപ്പെടുക.കൊൽക്കത്ത ബിഹാർ രാജസ്ഥാൻ എന്നിവിടങ്ങളിലാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. കേരളത്തിൽ മലയാളികളെ…

Read More
Back To Top