മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. വന മേഖലയിൽ വെച്ചാണ് നീലിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിക്ക്…

Read More

മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണ്; കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. താനൂരില്‍ മുഖ്യമന്ത്രി ലീഗിനെതിരെ പറഞ്ഞത് അറം പറ്റിയതുപോലെ. ലീഗിനെതിരെ എല്ലാവരും ആയി കൂട്ടുകൂടിയാണ് ജയിച്ചതെന്ന് താനൂര്‍ എംഎല്‍എയാണ് രണ്ട് ദിവസം മുന്‍പ് പറഞ്ഞത്. എല്‍ഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തം മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി പറയുന്നതെന്നും, ലീഗിന് മതേതര കാഴ്ച്ചപ്പാടില്‍ വിട്ടുവീഴ്ച്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. തിരഞ്ഞെടുപ്പു വന്നാല്‍ ലീഗിനെതിരെ…

Read More

എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി, ചെന്നിത്തല ഇന്ന് മലപ്പുറത്ത് ജാമി അ നൂരിയ സമ്മേളനത്തിൽ

മലപ്പുറം : എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മലപ്പുറം പട്ടിക്കാട് ജാമി അ നൂരിയയുടെ 60 -ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.കെ.മുനീറിന്റെ അധ്യക്ഷതയിൽ ചേരുന്ന ‘ഗരീബ് നവാസ് ‘എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.  മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ, ജാമിഅ യിലേക്ക് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താൽപര്യപ്രകാരമാണെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ ജാമിഅഃ നൂരിയ വാർഷിക…

Read More

ഭാര്യ മരിച്ചിട്ട് 10 വർഷം, സ്വന്തമായി വാഹനവുമില്ല, സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ, എംവിഡിക്കെതിരെ മൂസാഹാജി

മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്.  കഴിഞ്ഞ മാസം ഇരുപത്തിഒൻപതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസിൽ ഉള്ളത്….

Read More

മലപ്പുറത്ത് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

മലപ്പുറം: മലപ്പുറം കാരാത്തോട് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശിയായ അനുവിന്ദ് പ്ലസ് ടു വിദ്യാർത്ഥിയാണ്. അവധിയായതിനാൽ അമ്മവീടായ കാരോത്തോട്ടിലേക്ക് ഇന്നലെയാണ് കുട്ടി വന്നതാണ്. തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ കാണാതാകുകയായിരുന്നു.  അതേ സമയം അനുവിന്ദ് മൊബൈൽ ഫോൺ കൊണ്ടുപോയിട്ടില്ല. എല്ലാ വിഷയത്തിനും എപ്ലസോടെയാണ്…

Read More

‘മലപ്പുറം പരാമർശം ബോധപൂർവ്വം; മുഖ്യമന്ത്രി രാജിവെക്കണം; ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്മെൻ്റ്’; പിവി അൻ‌വർ

ദ ഹിന്ദു ദിന പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിവാദ അഭിമുഖത്തിൽ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും അൻവർ പറഞ്ഞു. പുറത്ത് വന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ അഡ്ജസ്റ്റ്മെൻ്റാണെന്ന് പിവി അൻവർ ആരോപിച്ചു. തെറ്റാണെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ…

Read More

‘മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്, ഖേദം പ്രകടിപ്പിക്കുന്നു’; പ്രതികരണവുമായി ‘ദി ഹിന്ദു’ എഡിറ്റർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമുള്ള അഭിമുഖത്തിൽ പ്രതികരണവുമായി ദി ഹിന്ദു ദിനപത്രം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് ദി ഹിന്ദു അറിയിച്ചു. മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു അറിയിച്ചു. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്.  മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രം​ഗത്തെത്തിയത്. അഭിമുഖത്തിലെ വിവാദ…

Read More

മലപ്പുറമെന്ന് പറഞ്ഞിട്ടില്ല, തെറ്റായ പ്രസിദ്ധീകരണം: ‘ദി ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പത്രാധിപര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.ഹിന്ദുവിന്റെ റിപ്പോര്‍ട്ടിങ്ങില്‍ അതൃപ്തിയുണ്ടെന്നും പത്രം തെറ്റ് തിരുത്തണമെന്നും കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാമര്‍ശത്തിലാണ് കത്ത്. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ദേശവിരുദ്ധം, സംസ്ഥാന വിരുദ്ധം എന്നീ വാക്കുകള്‍ മുഖ്യമന്ത്രിയുടേതല്ലെന്നും കത്തില്‍ പറയുന്നുണ്ട്. മലപ്പുറം എന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ പത്രം തെറ്റായി പ്രസിദ്ധീകരിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രസ് സെക്രട്ടറിയാണ് ഹിന്ദുവിന്റെ എഡിറ്റര്‍ക്ക് കത്തയച്ചിരിക്കുന്നത്. നിലമ്പൂര്‍ എം.എല്‍.എ…

Read More

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും

മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ മാധ്യമത്തിനു നൽകിയ മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന പരാമർശമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തി. പ്രതിപക്ഷവും സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച പി.വി അൻവർ എം.എൽ.എയും ഇതേ പരാമർശം ആയുധമാക്കുകയാണ്. മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മുസ്ലിം സംഘടനകൾ ആരോപിക്കുന്നു. ആർ.എസ്.എസുമായുള്ള ധാരണയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പുതിയ പരാമർശം എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വിഷയത്തിൽ മുഖ്യമന്ത്രിയെ…

Read More

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദി, പക്കാ ആർഎസ്എസ് : അൻവർ

മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. ഇ എൻ മോഹൻദാസ് കടുത്ത ആർഎസ്എസുകാരനാണന്നും, ആർഎസ്എസ് ബന്ധത്തിന്‍റെ പേരിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പാർട്ടി ഓഫീസിൽ വെച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പി വി അൻവർ പറഞ്ഞു. നിലമ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ പരാജയപ്പെടുത്താൻ ഇ എൻ മോഹൻദാസ് ശ്രമിച്ചു. വർഗീയമായ താൽപര്യമാണ് ഇതിന് പിന്നിലെന്നും അൻവർ ആരോപിച്ചു. ”സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ട്. അത് നാളത്തെ…

Read More
Back To Top