‘കാർ വാങ്ങണമെങ്കിൽ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ടെന്ന് തെളിയിക്കണം’; സുപ്രധാന നിർദേശവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: കാർ വാങ്ങുന്നതിന് മുമ്പ് പാർക്കിംഗ് സ്ഥലത്തിൻ്റെ ലഭ്യത തെളിയിക്കാൻ വ്യക്തികളോട് ആവശ്യപ്പെടുന്ന സുപ്രധാന നിർദേശം മഹാരാഷ്ട്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. നഗരപ്രദേശങ്ങളിലെ വർധിച്ചുവരുന്ന വാഹനത്തിരക്കിൻ്റെ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. നിർദ്ദേശം ഗതാഗത മന്ത്രി പ്രതാപ് സർനായിക് സർക്കാറിന് മുന്നിൽ അവതരിപ്പിക്കും. നിർദിഷ്ട പാർക്കിംഗ് നയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയുമായും ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കുടുംബങ്ങൾ ഒരു കുട്ടി ജനിക്കുന്നതിന് മുമ്പ് ചെലവുകൾ ആസൂത്രണം ചെയ്യുന്നതുപോലെ, ആളുകൾ അവരുടെ കാറിൻ്റെ പാർക്കിംഗ്…

Read More

പുതുവത്സരാഘോഷം: കോണ്ടവും ഒആര്‍എസ് പാക്കറ്റും അയച്ച് ക്ഷണം; മഹാരാഷ്ട്രയിലെ പബ്ബിനെതിരെ യൂത്ത് കോണ്‍ഗ്രസ്

പൂനെ: പുതുവത്സരാഘോഷത്തിനുള്ള ക്ഷണത്തില്‍ കോണ്ടവും ഒആര്‍എസും അടങ്ങുന്ന പാക്കറ്റ് അടച്ചുകൊടുത്ത് വെട്ടിലായി മഹാരാഷ്ട്രയിലെ പബ്ബ്. യൂത്ത് കോണ്‍ഗ്രസ് പൂനെ പൊലീസില്‍ പരാതി നല്‍കി. പബ്ബ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരാതി. യൂത്ത് കോണ്‍ഗ്രസ് പബ്ബുകള്‍ക്കോ നൈറ്റ് ലൈഫിനോ എതിരല്ല. എന്നാല്‍ യുവാക്കളെ ആകര്‍ഷിക്കാനുള്ള ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പൂനെ സംസ്‌കാരത്തിന് എതിരാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ക്ഷണം ലഭിച്ചവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് പ്രതികരിച്ചു….

Read More

‘കേരളം മിനി പാകിസ്ഥാന്‍’ മഹാരാഷ്ട്ര മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

മുംബൈ: കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി നിതേഷ് റാണയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ (ഞായറാഴ്ച്ച) പൂനെയില്‍വെച്ച് നടന്ന ഒരു പൊതുപരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം. കേരളം ഒരു മിനി പാകിസ്ഥാന്‍ ആയതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം അവിടെ വിജയിച്ചതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനെപോലെ തീവ്ര നിലപാടുള്ളവരാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം നിതേഷ് റാണെയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും എന്‍.സി.പി ശരദ് പവാര്‍ വിഭാഗവുമെല്ലാം വിമര്‍ശനം…

Read More

4000 പൊലീസുകാര്‍ കാവൽ നില്‍ക്കെ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണവും മൊബൈലും മോഷണം പോയി

മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ രാഷ്ട്രീയരംഗത്തെ ഉന്നത നേതാക്കളും വ്യവസായ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 4000ലധികം പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്. സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.ഡിസംബര്‍ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനില്‍ വെച്ച് നടന്ന ചടങ്ങിനിടെയാണ് മോഷണപരമ്പര അരങ്ങേറിയത്. 40000ലധികം മഹായുതി സര്‍ക്കാര്‍…

Read More

അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ തീരുമാനം, ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

മുബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഫ‍ഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞ നടക്കും.നിയമസഭ കക്ഷി യോഗത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

Read More

മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകൾ; റിപ്പോർട്ട്

ന്യൂഡൽഹി: നവംബ‍ർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടുകൾ 64,088,195 ആയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ‌66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇങ്ങനെ വരുമ്പോൾ തിരഞ്ഞെടുപ്പ് ദിവസം പോൾ ചെയ്ത വോട്ടിനെക്കാൾ 504,313 അധികം…

Read More

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സമവായത്തിലേക്ക്; അടുത്ത മാസം ഒന്നിന് സത്യപ്രതിജ്ഞയെന്ന് സൂചന

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സമവായത്തിലേക്കെന്ന് സൂചന. അവകാശവാദത്തില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിപദവികള്‍ സംബന്ധിച്ചും മുന്നണികള്‍ക്കിടയില്‍ ധാരണയായി. അടുത്ത മാസം ഒന്നിന് സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. നിലവിലെ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ശിന്‍ഡെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ക്കൊപ്പമാണ് ശിന്‍ഡെ എത്തിയത്. പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇന്ന് തന്നെ ഉത്തരം കിട്ടിയേക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്ന് ശിന്‍ഡെ വിഭാഗം…

Read More

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി; പ്രതിസന്ധിയിലാക്കി ഏക്നാഥ് ഷിൻഡെ വിഭാഗം

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം. ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏക്നാഥ് ഷിൻഡെ വിഭാഗം മുഖ്യമന്ത്രി പദത്തിൽ അവകാശവാദം കടുപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് ഇന്നോളമുള്ള ഏറ്റവും വലിയ ജയമാണ് ബിജെപി നേടിയത്. പ്രതിപക്ഷ നേതസ്ഥാനം പോലും അവകാശപ്പെടാൻ കഴിയാതെ പ്രതിപക്ഷ പാർട്ടികൾ തകർന്നടിഞ്ഞു. ആധികാരിക ജയം നേടി അധികാരത്തിലത്തുന്ന മുന്നണിയിൽ ആര് മുഖ്യമന്ത്രിയെന്ന ചോദ്യമാണ് ബാക്കി. മുഖ്യമന്ത്രി പദം ഏക്നാഥ് ഷിൻഡെ വീണ്ടുമൊരിക്കൽ…

Read More

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ

ദില്ലി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ. ആ​ദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 101 സീറ്റുകളിൽ മുന്നിലാണ്. അതേസമയം, എംവിഎ സഖ്യം 70 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജാർഖണ്ഡിൽ മത്സരം കടുക്കുകയാണ്. 35 സീറ്റിൽ എൻഡിഎ മുന്നേറുമ്പോൾ 29 സീറ്റിൽ ഇൻഡ്യ മുന്നണിയും മുന്നേറുന്നു. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം.

Read More

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; ദേവേന്ദ്ര ഫഡ്നാവിസ് അടക്കം 99 പേർ പട്ടികയിൽ

മുബൈ: മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ  മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഹായുതി ഒരു പിടി മുന്നിലാണ്. ആകെയുള്ള 288ല്‍ 260 സീറ്റുകളുടെ വിഭജനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ബിജെപി -142, എന്‍സിപി അജിത്…

Read More
Back To Top