പേജര്‍ ആക്രമണം തന്റെ അനുമതിയോടെ; ഒടുവില്‍ സമ്മതിച്ച് നെതന്യാഹു

ടെല്‍ അവീവ്: ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനിലുടനീളം പേജര്‍ സ്ഫോടനപരമ്പരനടത്താന്‍ താന്‍ അനുമതികൊടുത്തിരുന്നെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്. സെപ്റ്റംബര്‍ 17-നാണ് ലെബനന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില്‍ ഒരേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 40 പേര്‍ മരിക്കുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പേജര്‍സ്ഫോടനത്തിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ലെബനനില്‍ യുദ്ധം ആരംഭിച്ചത്. പേജര്‍ ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള അംഗങ്ങള്‍ക്ക് കൈവിരലുകള്‍ നഷ്ടമാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ലൊക്കേഷന്‍…

Read More

ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്

ബെയ്റൂട്ട്: ലബനനിൽ വീണ്ടും  ഇസ്രയേലിന്റെ വ്യോമാക്രമണം. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ…

Read More

ഒക്ടോബർ 7-ന് ഒരുദിനം ബാക്കി, ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ‘ഭീകരരാത്രി’; ഗാസയിൽ 26 പേർ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോർട്ട്. പലസ്തീനിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യാമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് ആക്രണത്തിൽ പരിക്കേറ്റതായാണ് വിവരം. ലെബനനിലെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 30-ലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയിൽ ബെയ്റൂതിന് നേരെ ഇസ്രയേൽ നടത്തിയത്. രാത്രിയിൽ വൻ പൊട്ടിത്തെറികളും പുകപടലങ്ങളും പ്രകാശവുമായിരുന്നു ബെയ്റൂതിലെ ആകാശത്തിലെന്ന് റിപ്പോർട്ടിൽ പറയുന്നു. തെക്കേ ലബനനിൽ ഇസ്രയേൽ സൈന്യം…

Read More

രാത്രി മുഴുവൻ ബെയ്‌റൂത്തിൽ വ്യോമാക്രമണം, ഇസ്രയേൽ ലക്ഷ്യം ബങ്കറിനുള്ളിലെ ഹിസ്ബുല്ല തലവൻ; 18 പേർ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലെബനോന്‍റെ തലസ്ഥാനമായ ബെയ്റൂത്തിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ വിമാനത്താവളത്തിന് സമീപത്തടക്കം നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇന്നലെ രാത്രി. വിമാനത്താവളത്തിന് തൊട്ടടുത്ത് വരെ ബോംബുകൾ പതിച്ചതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന.  ഹിസ്ബുല്ലയുടെ അടുത്ത തലവനാകുമെന്ന് കരുതപ്പെടുന്ന ഹാഷിം സെയ്ഫുദ്ദീൻ ഒരു ഭൂകമ്പ ബങ്കറിൽ അടിയന്തര യോഗം വിളിച്ചുവെന്നും ഹിസ്ബുല്ലയുടെ ഉന്നത നോതാക്കളടക്കം ആ യോഗത്തിൽ…

Read More

മധ്യ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു; വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍

മധ്യ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധത്തില്‍ എട്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ കരയുദ്ധം നിര്‍ത്തിവച്ച് വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണത്തില്‍ ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസില്‍ നടന്ന ഇസ്രയേലി ആക്രമണങ്ങളില്‍ ഇറാന്‍ സൈന്യത്തിലെ ഒരു കണ്‍സള്‍ട്ടന്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 99 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്ക് പരിക്കേറ്റു. മൂന്നു മാസങ്ങള്‍ക്കു…

Read More

ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനോൻ: ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്.  ലെബനോനിൽ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ…

Read More

ലെബനോൻ പേ‍ജർ സ്ഫോടനം; ഇന്ത്യയിൽ ചൈനീസ് കമ്പനികളുടെ സിസിടിവികൾക്ക് വിലക്ക് വരുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സിസിടിവി ക്യാമറകൾ ഉൾപ്പെടെ ചൈനീസ് നിർമിത നിരീക്ഷണ ഉപകരണങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ലെബനോനിൽ നടന്ന പേജർ സ്ഫോടനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം ആലോചിക്കുന്നതെന്ന് ഈ രംഗത്ത് പ്രവ‍ർത്തിക്കുന്നവരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. സിസിടിവി മേഖലയിലെ ഇന്ത്യൻ കമ്പനികൾക്ക് കൂടി പ്രയോജനപ്രദമാകുന്ന തരത്തിൽ മാ‍ർഗനിർദേശങ്ങൾ രൂപീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലൈബനോനിലെ പേജർ സ്ഫോടനങ്ങലുടെ കൂടി പശ്ചാത്തലത്തിൽ ചില നിർണായകമായ ഉപകരണങ്ങളുടെയും…

Read More

ഇന്ത്യക്കാര്‍ ലെബനന്‍ വിടണം; അവിടെ തുടരുന്നവര്‍ അതീവജാഗ്രത പാലിക്കണം -ഇന്ത്യന്‍ എംബസി

ബയ്‌റുത്ത്: ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാ​ഗ്രതാ നിർദേശം നൽകി ലെബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര ചെയ്യരുത്. ലെബനനിലുള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍…

Read More
Back To Top