കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിജിലന്‍സ് കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഇഡി നല്‍കിയ ഹര്‍ജിയും തള്ളി. കെ എം ഷാജിക്ക് നേരിട്ട് കോഴ ആരും നല്‍കിയതായി മൊഴിയില്‍ ഇല്ലെന്നാണ് കോടതിയുടെ നീരിക്ഷണം. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു. മാനേജര്‍ പറഞ്ഞത് കോഴ അദ്ദേഹത്തിന് നേരിട്ട് നല്‍കിയില്ല എന്നാണെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍…

Read More

‘ഷാജി മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറാന്‍ വരേണ്ട’, മുഖ്യമന്ത്രിക്കെതിരായ കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ സിപിഐഎം നേതാക്കള്‍

മുഖ്യമന്ത്രിക്കെതിരായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാക്കള്‍. ഷാജി ഇതും ഇതിന്റെ അപ്പുറവും പറയുമെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭാംഗത്വം നഷ്ടപ്പെട്ടയാളാണ് ഷാജിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തെ കൂട്ടുപിടിക്കുന്ന വൃത്തികെട്ട ഗൂഢാലോചനയാണ് ഷാജി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഷാജിയോടൊന്നും മുസ്ലിം ലീഗുകാര്‍ പോലും യോജിക്കില്ല. മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടേയില്ല. രാഷ്ട്രീയ നേതാവിനോടുള്ള വിമര്‍ശനം മാത്രമാണ് നടത്തിയത് – എ കെ…

Read More

‘പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയുംകെട്ടി നോക്കിനിൽക്കില്ല’; മുഖ്യമന്ത്രിയെ വിമർശിച്ച് കെഎം ഷാജി

പാലക്കാട്: മലപ്പുറം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീ​ഗ് നേതാവ് കെ എം ഷാജി. സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ലെന്നാണ് ഷാജിയുടെ പ്രതികരണം. തങ്ങൾക്ക് പാണക്കാട് കുടുംബം ആണെന്ന പരിമിതിയുണ്ടെന്നും ആ പരിമിതിയെ ദുർബലതയായി കണ്ട് മെക്കിട്ട് കേറാൻ വന്നാൽ ട്രൗസർ ഊരുമെന്നും ലീ​ഗ് നേതാവ് പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് രൂക്ഷ വിമർശനം. ‘ചൊറി വന്നവരൊക്കെ മാന്താൻ വേണ്ടി…

Read More

‘സമസ്തയുടെ കാര്യത്തിൽ ഷാജി അഭിപ്രായം പറയേണ്ട’; എസ്കെഎസ്എസ്എഫ്

മുസ്ലിംലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ എസ്കെഎസ്എസ്എഫ്. സമസ്തയുടെ കാര്യത്തിൽ ഷാജി അഭിപ്രായം പറയണ്ട. സമസ്തയുടെ പ്രശ്നങ്ങൾ സമസ്തക്കകത്തുള്ളവർ പരിഹരിക്കുമെന്നും അനാവശ്യ ഇടപെടൽ പ്രശ്നം രൂക്ഷമാക്കുമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപി അഷ്റഫ് ആരോപണത്തിന് മറുപടി പറയാൻ വന്നവരെ കെ.എം ഷാജി സിപിഐഎം സ്ലീപ്പിങ് സെല്ലാക്കി മാറ്റി. മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിൽ ദുഃഖിക്കുന്നു എന്ന് പറഞ്ഞ ആളാണ്. ഖുറാഫാത്ത് കുറക്കാൻ മുജാഹിദുകൾ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് ഷാജി പറഞ്ഞത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചവരാണ്…

Read More
Back To Top