
പിഞ്ചുകുഞ്ഞിന്റെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു,ഹൃദയത്തിലൂടെ വെടിയുണ്ട തുളച്ചുകയറി; മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
മണിപ്പൂരിലെ ജിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു കുടുംബത്തിലെ ആറു പേരിൽ മൂന്നുപേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കൂടി പുറത്തുവന്നു. പത്ത് മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം രണ്ടു കുട്ടികളും അമ്മയും നേരിട്ടത് അതിക്രൂരമായ പീഡനങ്ങളാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊലപാതകത്തിന്റെ പിന്നിൽ കുക്കികൾ ആണെന്നാണ് ആരോപണം. കുഞ്ഞിന്റെ കാൽമുട്ടിന് വെടിയേറ്റിരുന്നു രണ്ടു കണ്ണുകളും നഷ്ടമായ നിലയിലാണ് മൃതദേഹം. താടി എല്ലിൽ മൂർച്ചയുള്ള ആയുധം കൊണ്ട് പരുക്ക് പറ്റിയിട്ടുണ്ട്. നെഞ്ചിൽ കുത്തേറ്റപാടും കാണാം. നെഞ്ചിലേറ്റ മുറിവ് വാരിയെല്ല് പൊട്ടി…