രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു. 2024ല്‍ 7252 കൊവിഡ്…

Read More

സംസ്ഥാനത്ത് 6 ഇടങ്ങളിൽ വാഹനാപകടം; എറണാകുളത്തും കണ്ണൂരും ബസ്സപകടം, 3 മരണം, പരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങിൽ 3 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. തൃശൂരിലുണ്ടായ അപകടത്തിൽ നാലു വയസ്സുകാരിയും കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേരും മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരും 4 വയസ്സുള്ള നൂറ ഫാത്തിമ്മയുമാണ് മരിച്ചത്.  തൃശൂർ ഓട്ടുപാറയിൽ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞാണ് നാലു വയസുകാരി മരിച്ചത്. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ്…

Read More

സംസ്ഥാന കലോത്സവത്തിൽ സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും; ഫോട്ടോ ഫിനിഷിലേക്ക്, 965 പോയിന്റുമായി തൃശൂർ മുന്നിൽ

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്. 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നിൽ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാർമെൽ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. അവസാന…

Read More

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ചലച്ചിത്ര നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കന്റുകൾ പോസ്റ്റ് ചെയ്ത 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇന്നലെയാണ് തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാള്‍ അപമാനിക്കുന്നുവെന്ന ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റിട്ടവര്‍ക്കെതിരെ താരം പരാതി നൽകിയത്. 27 പേര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായി പിറകില്‍ നടന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി മനപ്പൂര്‍വ്വം അപമാനിക്കുന്നു…

Read More

‘അറസ്റ്റ് രാഷ്രട്രീയ പ്രേരിതം’; പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് അൻവര്‍

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ  റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി.  14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.  നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്.  കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ…

Read More

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഇന്നെത്തും; സത്യപ്രതിജ്ഞ നാളെ

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണു രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എ.എൻ ഷംസീർ മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ…

Read More

‘കേരളം മിനി പാകിസ്ഥാന്‍’ മഹാരാഷ്ട്ര മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

മുംബൈ: കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി നിതേഷ് റാണയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ (ഞായറാഴ്ച്ച) പൂനെയില്‍വെച്ച് നടന്ന ഒരു പൊതുപരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം. കേരളം ഒരു മിനി പാകിസ്ഥാന്‍ ആയതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം അവിടെ വിജയിച്ചതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനെപോലെ തീവ്ര നിലപാടുള്ളവരാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം നിതേഷ് റാണെയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും എന്‍.സി.പി ശരദ് പവാര്‍ വിഭാഗവുമെല്ലാം വിമര്‍ശനം…

Read More

വിജയ് ഹസാരെ ട്രോഫി: ഇഷാന്ത് ശർമക്ക് മുന്നില്‍ അടിതെറ്റി വീണ് കേരളം; ഡല്‍ഹിക്കെതിരെയും തോല്‍വി

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം തോല്‍വി. ഡല്‍ഹിയാണ് കേരളത്തെ 29 റണ്‍സിന് തകര്‍ത്തത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 50 ഓവറില്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 42.2 ഓവറില്‍ 229 റണ്‍സിന് ഓള്‍ ഔട്ടായി. 90 പന്തില്‍ 90 റണ്‍സെടുത്ത അബ്ദുള്‍ ബാസിതാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി ഇന്ത്യൻ താരം  ഇഷാന്ത് ശര്‍മ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്‍റെ…

Read More

കേരളം പിടിക്കാൻ ‘കർണാടക മോഡൽ’ നീക്കവുമായി കോൺഗ്രസ്; ദേശീയ നേതൃത്വത്തിലും അഴിച്ചുപണി പരിഗണനയിൽ

ബെംഗളൂരു: കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ കാര്യമായ അഴിച്ചുപണിക്ക് കോൺഗ്രസ്. ബെലഗാമിൽ നടക്കുന്ന കോൺഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയിൽ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി പദത്തിലേക്ക് കൂടുതൽ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തിൽ തിരികെ ഭരണത്തിലെത്താൻ കർണാടക മോഡൽ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കൂടുതൽ മുതിർന്ന നേതാക്കൾ സംഘടനാ നേതൃപദവിയിലേക്ക് വരണമെന്ന് വിശാല പ്രവർത്തകസമിതി യോഗത്തിൽ പൊതുവികാരം ഉയർന്നു. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. ഹിന്ദി ഹൃദയഭൂമിയിൽ…

Read More

ക്രിസ്മസിന് കോളടിച്ച് ബെവ്കോ; രണ്ട് ദിവസം കൊണ്ട് നടന്നത് 152 കോടിയുടെ മദ്യവില്‍പന

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബെവ്റജസ് ഔട്ട്ലെറ്റുകളിൽ നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബെവ്റജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24നും 25നും ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യ…

Read More
Back To Top