കാസർകോട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

കാസര്‍കോട്: പടന്നക്കാട് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്.ഒരാളുടെ നില അതീവ ഗുരുതരം. നീലേശ്വരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എടുത്തത്.

Read More

കാസർകോട് അബ്ദുൽ സലാം കൊലക്കേസ് : 6 പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം വീതം പിഴയും 

കാസർകോട് : മൊഗ്രാലിൽ അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2017 ഏപ്രിൽ 30ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര…

Read More

കാസര്‍കോട് ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച യുവാവിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലി(27)ന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്. കാസര്‍കോട് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നു. അത്യാസന്ന നിലയിലായ രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഇത്. കാറിന്‍റെ ഉടമയായ മുഹമ്മദ് സഫ്‍വാന്‍റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മില്‍. മംഗളൂരുവില്‍…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; കാസർകോട് ജില്ലയിലും റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർഗോഡ് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.ഇതോടെ ഇന്ന് 5 ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരത്തെതന്നെ അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേ‍ർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ്…

Read More

‘കാസ്രോട്ടാറ് പൊളിയല്ലേ?’ തളങ്കരയിൽ നിന്ന് രാജകൊട്ടാരത്തിലേക്ക്; ചാൾസ് രാജാവിന്റെ APS ആയി മുന ഷംസുദ്ദീന്‍

കാസര്‍കോട്: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്‌മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞവര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്‌സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍…

Read More

ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതി മുരുകന്‍ അറസ്റ്റില്‍, രണ്ട് കാസര്‍കോട് സ്വദേശികളെ തിരയുന്നു

കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഇരിക്കൂര്‍, പെടയങ്ങോട് സ്വദേശിയും പാനൂര്‍ പുത്തന്‍കണ്ടത്ത് താമസക്കാരനുമായ പുതിയപുരയില്‍ ഷിനോജ് എന്ന മുരുകന്‍ ഷിനോജിനെ (39)യാണ് കണ്ണൂര്‍ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ ഏച്ചൂര്‍, കമാല്‍പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. ബംഗ്‌ളൂരുവില്‍ ബേക്കറി നടത്തിപ്പുകാരനായ റഫീഖ് ബംഗ്‌ളൂരുവില്‍ നിന്ന് നാട്ടിലെത്തി ബസിറങ്ങിയ ഉടന്‍ ഏച്ചൂരില്‍…

Read More

സദാചാര പൊലീസ് ചമഞ്ഞ് കാസര്‍കോട് സ്വദേശിയെ ആക്രമിച്ച് പണം തട്ടി; ഏഴു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സദാചാര പൊലീസ് ചമഞ്ഞ് കാസര്‍കോട് സ്വദേശിയെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. ധര്‍മ്മടം, ഒഴയില്‍ഭാഗം, മണക്കമ്പുറത്ത് എം. തസ്മീര്‍ (36), കയ്യാലക്കകത്ത് കക്കറയില്‍ കെ.കെ അജ്‌നാസ് (27), ടി.കെ ഷാനിര്‍ (32), കെ.കെ മുഹമ്മദ് അഷ്‌കര്‍ (30), കീത്തലകത്ത് കെ. ഷബീര്‍ (24), ആലിയമ്പത്ത് എ. മുഹമ്മദ് അസ്‌കര്‍ (27), അഹ്നാസ് അഹമ്മദ് നായിസ് (32) എന്നിവരെയാണ് ധര്‍മ്മടം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഒക്ടോബര്‍…

Read More

കാസർകോട് നെല്ലിക്കുന്ന് ബീച്ചിൽ ബീച്ച് പാർക്ക് വരുന്നു

കാസർകോട്: കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാസർകോട് നെല്ലിക്കുന്ന് ബീച്ചിൽ കാസർകോട് നഗരസഭ ബീച്ച് പാർക്ക് നിര്‍മ്മിക്കുമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് എതിർവശമാണ് ബീച്ച് പാർക്ക് നിര്‍മ്മിക്കുന്നത്. ഒരു കോടി 75.5 ലക്ഷം രൂപ ബീച്ച് പാര്‍ക്ക് പദ്ധതിക്കായി അനുവദിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും കാസര്‍കോട് നഗരസഭയുടെയും സംയുക്ത പദ്ധതിയാണ് ബീച്ച് പാര്‍ക്ക്. പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞു. പാര്‍ക്കില്‍…

Read More

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത റൈയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി….

Read More

കാസർകോട് അഴിത്തലയിൽ ബോട്ട് അപകടം; ഒരു മരണം 7 പേരെ കാണാനില്ല

കാസർകോട് : അഴിത്തലയിൽ ബോട്ട് അപകടം. ഒരാൾ മരിച്ചു. 7 പേരെ കാണാനില്ല. പടന്ന കടപ്പുറം സ്വദേശിയുടെ ഇന്ത്യൻ എന്ന ബോട്ട് ആണ് അപകടത്തിലായത്. ബോട്ടിലുണ്ടായത് കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ. 32 പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം

Read More
Back To Top