കാസ‍ർകോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കാസർകോട് അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം മണികണ്ഠൻ (38) ആണ് മരിച്ചത്.കഴിഞ്ഞ രണ്ട് ആഴ്‌ചയോളമായി കാസർകോട് ഗവ.ജനറൽ ആശുപ്രതിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ  കടയിൽ ജോലി ചെയ്‌തിരുന്ന മണികണ്ഠ‌ൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ  നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. ചികിത്സയിലിരിക്കെ ഇന്നലെ…

Read More

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവർക്ക് കർശന നിർദ്ദേശങ്ങൾ

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്.  യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍…

Read More

കാസർകോട് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസർകോട്: ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഒന്നരമണിക്കൂറിൽ നൂറിൽ അധികം ഫോണ്ടുകൾ;വേൾഡ് റെക്കോർഡ് നേടി കാസർകോട് സ്വദേശിനി

കാസർകോട് : ഒന്നരമണിക്കൂറിൽ നൂറിൽ അധികം ഫോണ്ടുകൾ ചെയ്ത് കാസർകോട് സ്വദേശിനി തസ്‌നി ഷാൻ. പ്രെസ്റ്റീജിസ് വേൾഡ് റെക്കോർഡ് നേടിയതിന്റെ പിന്നാലെ ഓറിയന്റ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും നേടിയിരിക്കുകയാണ് തസ്‌നി ഷാൻ. കലാഭവൻ മണി മെമ്മോറിയൽ അവാർഡ്, ടീച്ചേർസ് ഡേ ക്ലാസ്സ്‌റൂം അവാർഡ് തസ്നിയെ തേടി എത്തി. ജോഷ് ടോക്ക്സിലും സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇത് കൂടാതെ ഇന്റർനാഷണൽ ഐക്കൺ അവാർഡും തസ്‌നി ഷാന്നെ തേടി എത്തി. ബാവിക്കര കടേക്കൽ ഹനീഫയുടെയും ചിത്താരി താഹിറയുടെയും മകളും ദി…

Read More

കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ്, വിവാദം; പിന്നാലെ ഇടപെട്ട് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിഎംഡി തന്നെയാണ് സർക്കുലർ ഇറക്കിയത്. സിഎംഡി ഇറക്കിയ സർക്കുലറിൽ സിഎംഡിയോട് തന്നെ അന്വേഷണം നടത്താനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്….

Read More
Back To Top