
പരവനടുക്കം ചെമ്മനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്
കാസർകോട് : പരവനടുക്കം ചെമ്മനാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾ കൂട്ടം കൂടി പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. കോളിയടുക്കം സ്വദേശി അഷ്‌റഫിന്റെ മകൻ അബ്ദുൽ ഹാദിക്കാണ് പരിക്കേറ്റത്.കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. കൂട്ടമായി എത്തിയ പ്ലസ് വൺ വിദ്യാർത്ഥികൾ അബ്ദുൽ ഹാദിയെ മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണിന് തലയ്ക്കും പരിക്കേറ്റ…