
നീലേശ്വരം വെടിക്കെട്ടപകടം; സ്വമേധയാ കേസെടുത്ത് പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാകോടതി
കാഞ്ഞങ്ങാട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്) കോടതിയുടെ വിധി ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കുകയും ചെയ്തു. റിമാന്‍ഡിലുള്ളവര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ലെങ്കില്‍ വിടേണ്ടതില്ലെന്നു ഉത്തരവിട്ട ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ്.പണിക്കര്‍ പുറത്തിറങ്ങിയവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കാനും നിര്‍ദേശം നല്‍കി. സ്വമേധയാ കേസെടുത്താണ് ജില്ലാ കോടതിയുടെ അപൂര്‍വമായി നടപടി. കേസിലെ ഒന്നും രണ്ടു പ്രതികളായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്‍,…