
ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്; നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം പാളുന്നു
ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പില്‍ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം പാളുന്നു. നാഷണൽ കോൺഫറൻസിൻ്റെ വോട്ടുകൾ പൂർണ്ണമായി കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ ഗുലാം അഹമ്മദ് മിർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒരു വിഭാഗം നാഷണൽ കോൺഫറൻസ് പ്രവർത്തകർ വോട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്ന് ഗുലാം അഹമ്മദ് മിർ പറയുന്നു. നാഷണൽ കോൺഫറൻസ് നേതൃത്വത്തെ പരാതി അറിയിച്ചു. പാർട്ടിയെ അവരുടെ നിരീക്ഷകർ തന്നെ കാര്യം ധരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ആത്മാർത്ഥമായി പ്രവർത്തിച്ചു. സഖ്യത്തിൽ പി ഡി പി ചേരാത്തത് നാഷണൽ…