ചരിത്ര നിമിഷം! ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് ആം പ്രവര്‍ത്തനക്ഷമമായി; വീഡിയോ പങ്കുവെച്ച് ഐഎസ്ആര്‍ഒ

ബെംഗളൂരു: ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് ചരിത്രമെഴുതി ഇന്ത്യ. ‘സ്പേഡെക്‌സ്’ ദൗത്യത്തിനൊപ്പം ഇന്ത്യ വിക്ഷേപിച്ച റോബോട്ടിക് ആം (യന്ത്രകൈ) പ്രവര്‍ത്തനക്ഷമമായി. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം എന്ന വിശേഷണത്തോടെ യന്ത്രകൈയുടെ വീഡിയോ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ബഹിരാകാശ മാലിന്യങ്ങളെ പിടികൂടാന്‍ വേണ്ടിയാണ് ഈ യന്ത്രകൈ ഇസ്രൊ വികസിപ്പിച്ചത്.  ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അജയ്യരുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്‌സിനൊപ്പം വിക്ഷേപിച്ച സ്പേസ് റോബോട്ടിക്…

Read More

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കും- എസ്. സോമനാഥ്

2040-ഓടെ ചന്ദ്രനിൽ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നൽകിയതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആർ.ഒ) ചെയർമാൻ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കും. നമ്മുടെ പൗരൻ അവിടെ പോവുകയും സുരക്ഷിതമായി തിരികെ വരികയും ചെയ്യും. 2040-ൽ ആണ് ഇത് ലക്ഷ്യമിടുന്നതെന്നും 2025-ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുമെന്നും എൻ.ഡി‍‍.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ശുക്രനിലേക്കുള്ള ഒരു പര്യവേഷണ…

Read More

ബഹിരാകാശത്ത് പയർ മുളപ്പിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ., ബഹിരാകാശ മാലിന്യങ്ങള്‍ പിടിച്ചെടുക്കും

ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഡിസംബര്‍ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്. പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുക. പോയെം അഥവാ പി.എസ്.എല്‍.വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് മൊഡ്യൂള്‍ ( PSLV Orbital Experiment Module- POEM) എന്നാണ് ഇങ്ങനെ റോക്കറ്റ് ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനെ വിളിക്കുന്നത്. ഇത്തവണ ബഹിരാകാശത്ത് ഉപഗ്രങ്ങള്‍ എത്തിച്ചതിന് ശേഷം റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിന്റെ ഭാഗങ്ങളാണ് ഇതിനായി വീണ്ടുമുപയോഗിക്കുന്നത്. അതുകൊണ്ട് ഇതിനെ പോയെം-4 (POEM-4 )…

Read More
Back To Top