
ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുമായി ഇറാൻ; പ്രതിഷേധം
ടെഹ്റാന്‍: ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതിയുമായി ഇറാൻ. ‘ഹിജാബ് റിമൂവൽ ട്രീറ്റ്‌മെൻ്റ് ക്ലിനിക്ക്’ എന്നാണ് ഇതിന് പേരിട്ടിട്ടുള്ളത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഹിജാബ് ധരിക്കാത്തവർക്കുള്ള ശാസ്ത്രീയവും മാനസികവുമായ ചികിത്സ ക്ലിനിക്ക് വാഗ്ദാനം ചെയ്യുമെന്ന് ദാരെസ്താനി പറഞ്ഞു. പദ്ധതിക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഹിജാബ് നിയമങ്ങൾ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശപ്രവർത്തകർ പ്രതികരിച്ചു….