ഐഫോണ്‍ 16 പ്രോ മാക്‌സ് പ്രതീക്ഷ കാത്തോ? ആദ്യ പ്രതികരണം

മുംബൈ: ഇന്ത്യയിലും ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസിന്‍റെ വില്‍പനയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. നാല് മോഡലുകളുള്ള ഏറ്റവും പുതിയ ഐഫോണ്‍ സിരീസിനായി വന്‍ ജനക്കൂട്ടമാണ് ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ കാണുന്നത്. വില്‍പനയുടെ ആദ്യ ദിനം തന്നെ ഫോണ്‍ വാങ്ങിയവര്‍ ഏറെ പ്രതീക്ഷകളാണ് ഐഫോണ്‍ 16 സിരീസിനെ കുറിച്ച് പങ്കുവെക്കുന്നത്.  ഐഫോണ്‍ 16 സിരീസിലെ ഏറ്റവും മുന്തിയ മോഡലായ ഐഫോണ്‍ 16 പ്രോ മാക്സ് വാങ്ങാനായി സൂറത്തില്‍ നിന്ന് എത്തിയതാണ് അക്ഷയ്. 16 പ്രോ മാക്‌സിനെ കുറിച്ചുള്ള അക്ഷയ്‌യുടെ ആദ്യ വിലയിരുത്തല്‍…

Read More

ഐഫോണ്‍ 16 സീരീസിന് പ്രതീക്ഷിച്ചത്ര ഡിമാന്‍റില്ലെന്ന് റിപ്പോർട്ട്

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 16 സീരീസിന് കമ്പനി പ്രതീക്ഷിച്ചത്ര ആവശ്യക്കാരില്ലെന്ന് ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോ. ഐഫോണ്‍ 16 സീരീസിന് വേണ്ടിയുള്ള ആദ്യ ആഴ്ചയിലെ പ്രീ ഓര്‍ഡര്‍ വില്‍പന ഐഫോണ്‍ 15 സീരീസിനേക്കാള്‍ 12.7 ശതമാനം കുറവാണെന്ന് മീഡിയം എന്ന വെബ്‌സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ മിങ് ചി കുവോ പറയുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകളിലാണ് ഈ ഇടിവ് പ്രകടമായുള്ളത്. ആദ്യ ആഴ്ചയില്‍ ഐഫോണ്‍ പ്രോ മാക്‌സിന് 1.71 കോടി മുന്‍കൂര്‍ ഓര്‍ഡറുകളാണ് ലഭിച്ചത്. ഇത് ഐഫോണ്‍…

Read More

ഐഫോണ്‍ 16 സീരീസിനായി ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം

ഐഫോണ്‍ 16 മോഡലുകള്‍ ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഇതിലുള്ളത്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളാണ് ഇതുവഴി ഫോണുകളില്‍ ലഭിക്കുക. ആപ്പിളിന്റെ പുതിയ എ18 ചിപ്പ്‌സെറ്റുകളിലാണ് ഫോമിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ 15 മോഡലുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ബാറ്ററി…

Read More

ഐഫോണ്‍ 16 ന്റെ വരവ്; ഐഫോണ്‍ 15 പ്രോ മോഡലുകള്‍ നിര്‍ത്തലാക്കി ആപ്പിള്‍

ഐഫോണ്‍ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെ പഴയ ഐഫോണ്‍ മോഡലുകളില്‍ ചിലത് വിപണിയില്‍ പിന്‍വലിക്കുകയാണ് കമ്പനി. ഇക്കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയും പിന്‍വലിക്കുകയാണ്. ഇതോടൊപ്പം ഐഫോണ്‍ 15, ഐഫോണ്‍ 14 മോഡലുകളുടെ വില 10000 രൂപയോളം കുറച്ചു. ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 15 പ്രോ എന്നിവയ്‌ക്കൊപ്പം ഐഫോണ്‍ 13 മോഡലുകളും ആപ്പിള്‍ ഉത്പാദനം നിര്‍ത്തുകയാണ്. ഐഫോണ്‍ 15 പ്രോ മോഡലുകള്‍ പിന്‍വലിച്ചതോടെ, വിപണിയില്‍…

Read More

ആകാംക്ഷയുടെ നിറുകയില്‍ ഇന്ന് ആപ്പിള്‍ ലോഞ്ച്; ഇന്ത്യയില്‍ എങ്ങനെ കാണാം

കുപ്പെർട്ടിനൊ: ടെക് ലോകത്തെ അതികായ കമ്പനികളിലൊന്നായ ആപ്പിളിന്‍റെ ഓരോ ലോഞ്ചും വലിയ അത്ഭുതങ്ങളാണ് സമ്മാനിക്കാറുള്ളത്. ഐഫോണ്‍ 16 സിരീസും മറ്റ് പുത്തന്‍ ഗാഡ്‌ജറ്റുകളും പുറത്തിറക്കാനുള്ള ഇന്നത്തെ ഇവന്‍റ് ഇതിനാല്‍ തന്നെ വലിയ ആകാംക്ഷയാണ് ടെക് ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ‘ഇറ്റ്സ് ഗ്ലോടൈം’ എന്ന് ആപ്പിള്‍ പേരിട്ടിരിക്കുന്ന ലോഞ്ച് ഇവന്‍റ് ഇന്ത്യയിലും തത്സമയം കാണാം. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30നാണ് ആപ്പിളിന്‍റെ മെഗാ പരിപാടി ആരംഭിക്കുക.  ആപ്പിളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ ആപ്പിള്‍ ഡോട് കോമും ഒഫീഷ്യല്‍ യൂട്യൂബ് ചാനലും ആപ്പിള്‍…

Read More
Back To Top