
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കും- എസ്. സോമനാഥ്
2040-ഓടെ ചന്ദ്രനിൽ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നൽകിയതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആർ.ഒ) ചെയർമാൻ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കും. നമ്മുടെ പൗരൻ അവിടെ പോവുകയും സുരക്ഷിതമായി തിരികെ വരികയും ചെയ്യും. 2040-ൽ ആണ് ഇത് ലക്ഷ്യമിടുന്നതെന്നും 2025-ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ശുക്രനിലേക്കുള്ള ഒരു പര്യവേഷണ…