
ഇന്ത്യ പെര്‍ത്തിലിറങ്ങുക മുന്‍നിര ബാറ്റ്സ്മാന്‍മാരില്ലാതെ; ടീമിനെ നയിക്കാന്‍ ബുംറക്കിത് രണ്ടാം അവസരം
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്റെ നവജാത ശിശുവിനൊപ്പം സമയം ചിലവഴിക്കണമെന്ന കാരണത്താല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിലെ ഒന്നാം മത്സരത്തിനായി പെര്‍ത്തിലേക്ക് എത്തില്ലെന്നിരിക്കെ ടീം ഇന്ത്യയിറങ്ങുക മുന്‍നിര ബാറ്റ്സ്മാന്‍മാരില്ലാതെ. രോഹിത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനും പേസ് കുന്തമുനയുമായ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബൗളര്‍ പ്രസീദ് കൃഷ്ണയുടെ കൈമുട്ട് കൊണ്ട് പരിക്കേറ്റതിനെ തുടര്‍ന്ന് കെ.എല്‍ രാഹുല്‍ കളംവിട്ടിരുന്നു. പരിക്ക് സാരമുള്ളതല്ലെങ്കിലും ഒന്നാം മത്സരത്തില്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍…