
ഐഡന്റിറ്റി: ടൊവിനോ തോമസ് – തൃഷ ചിത്രം 2025 ജനുവരിയിൽ തിയേറ്ററുകളിൽ
ക്രൈം ത്രില്ലർ ‘ഫോറൻസിക്’ന് ശേഷം ടോവിനോ തോമസ് സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരിയിൽ പ്രേക്ഷകരിലേക്ക് എത്തും. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങൾ. തെന്നിന്ത്യൻ സൂപ്പർ താരം തൃഷ ആദ്യമായാണ് ടൊവിനോയുടെ നായികയാകുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു….