
ഒരു മിനിറ്റിനുള്ളിൽ നാവുകൊണ്ട് തടഞ്ഞ് നിർത്തിയത് 57 ഫാനുകൾ; ഗിന്നസ് റെക്കോർഡ് നേടി ‘ഡ്രിൽ മാൻ’
ഹൈദരാബാദ്: വിചിത്രമായ തന്റെ കഴിവിലൂടെ ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ് തെലങ്കാന സൂര്യപേട്ട സ്വദശി ക്രാന്തി കുമാർ പണികേര. ഒരു മിനിറ്റിനുള്ളിൽ 57 ഇലക്ട്രിക് ഫാൻ ബ്ലേഡുകൾ നാവ് കൊണ്ട് തടഞ്ഞ് നിർത്തിയാണ് ഇയാൾ നേട്ടം സ്വന്തമാക്കിയത്. “ഡ്രിൽ മാൻ” എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുണ്ട്. ഒന്നിച്ച് കറങ്ങുന്ന നിരവധി ഇലക്ട്രിക് ഫാനുകൾക്ക് മുന്നിലേക്ക് നാവ് പുറത്തിട്ട് ചടുലമായി നീങ്ങുന്ന ഡ്രിൽമാന്റെ ദൃശ്യം ഇതിനോടകം വൈറലായി. ഏകദേശം 60 മില്യൺ പേരാണ്…