
മംമ്തയെ കാണാതായതിന് പിന്നാലെ ‘ പുനർവിവാഹം എങ്ങനെ’യെന്ന് ഗൂഗിളില്‍ തിരഞ്ഞു, ഭർത്താവിനെതിരെ കൊലക്കുറ്റം
ന്യൂയോര്‍ക്ക്: അമേരിക്കയിൽ യുവതിയുടെ കാണാതായതിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. നേപ്പാൾ സ്വദേശിയായ 33 കാരൻ നരേഷ് ലഭട്ടിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഭാര്യ 28 കാരിയായ മംമ്ത കഫ്ലെ ഭട്ടിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ‘ഇണയുടെ മരണശേഷം നിങ്ങൾക്ക് എത്ര വേഗത്തിൽ പുനർവിവാഹം ചെയ്യാം’ എന്ന് നരേഷ് ഓൺലൈനിൽ തിരഞ്ഞതായും മംമ്തയെ കാണാതായതിന് തൊട്ടുപിന്നാലെ ഇയാൾ സംശയാസ്പദമായ വസ്തുക്കൾ വാങ്ങുന്നത് കണ്ടതായും പ്രോസിക്യൂട്ടർ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രിൻസ് വില്യം…