ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്. സാമ്പിളുകള്‍ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അവിടെനിന്നും ഫലം വന്നശേഷമായിരിക്കും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക…

Read More

ബെംഗളൂവിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ

ബെംഗളൂവിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസമായ കുഞ്ഞിനും എച്ച്എംപിവി കേസ് സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രണ്ട്‌ കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്.ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക…

Read More

പേടിക്കേണ്ട സാഹചര്യമില്ല; ഇപ്പോഴുള്ളത് ശൈത്യകാലത്തെ പ്രശ്‌നം മാത്രമെന്ന് ചൈന

ബെയ്ജിങ്: ചൈനയില്‍ വ്യാപിക്കുന്ന പുതിയ രോഗബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനീസ് ഭരണകൂടം. ഇപ്പോള്‍ ഉള്ള രോഗങ്ങള്‍ കേവലം തണുപ്പ് കാരണം ഉണ്ടാവുന്നതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രതികരിച്ചു. മാത്രമല്ല നിലവിലെ ഈ രോഗബാധ കഴിഞ്ഞ ശൈത്യകാലത്തേക്കാള്‍ തീവ്രത കുറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നോര്‍ത്തേണ്‍ ഹെമീസ്ഫിയറില്‍ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉയരുകയാണ്. എന്നാല്‍ ചൈനയിലെ ചൈനീസ് പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ചൈനയില്‍ സഞ്ചരിക്കുന്നത് സുരക്ഷിതമാണ്,’…

Read More

ചൈനയില്‍ പൊട്ടിപ്പുറപ്പെടുന്നത് മറ്റൊരു മഹാമാരിയോ? എച്ച്എംപിവിയെ കുറിച്ച് അറിയേണ്ടതെല്ലാം എന്താണ് HMPV? ലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം

2019ലാണ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന ‘ഒരു വൈറസിനെ’ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്തെത്തിയത്. അന്ന് ആരും കരുതിയിരുന്നില്ല ലോകത്തെ തന്നെ നിശ്ചലമാക്കുന്ന ഒരു മഹാമാരിയായി അത് മാറുമെന്ന്. കൊവിഡ് 19 വ്യാപനത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് വ്യാപനത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്(എച്ച്എംപിവി) കേസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഭീതി പടർത്തുന്ന എച്ച്എംപിവിയെ കുറിച്ച് കൂടുതല്‍ അറിയാം,എന്താണ് HMPV? ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന…

Read More
Back To Top