
‘സ്ഥിരമായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാവും’, അലസമായ ജീവിത ശൈലി; പുതിയ പഠനം
ചെറുപ്പക്കാരുടെയും മധ്യവയസ്കരുടെയും ജീവിതത്തിൽ ഇൻസ്റ്റാഗ്രാം റീൽസ് പോലുള്ള ഹ്രസ്വ വീഡിയോകൾ ഇപ്പോൾ ഒഴിച്ചുകൂടാനാവാത്തവയാണ്. എന്നാല്‍ സ്ഥിരമായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ബിഎംസി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. റീല്‍സ് കാണുന്നതിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് രക്തസമ്മര്‍ദ്ദവും കൂടുമെന്ന് പഠനം പറയുന്നു. ബംഗളുരുവിലെ കാര്‍ഡിയോളജിസ്റ്റായ ഡോ ദീപക് കൃഷ്ണമൂര്‍ത്തി ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സോഷ്യല്‍…