
ഈ വർഷത്തെ ഏറ്റവും മികച്ച ക്യാച്ചോ?, അവിശ്വസനീയ ക്യാച്ച് ഓടിപ്പിടിച്ച് ഹാർദ്ദിക് പാണ്ഡ്യ; അമ്പരന്ന് ആരാധകർ
ദില്ലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ 86 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് കളിയിലെ താരമായത്. 34 പന്തില്‍ 74 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങിയ നിതീഷ് കുമാര്‍ നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. മീഡിയം പേസ് ബൗളറായ നിതീഷ് റെഡ്ഡി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പറ്റിയ പകരക്കാരനാകുമെന്നാണ് ഇന്ത്യൻ ആരാധകരും കരുതുന്നത്. നിതീഷ് റെഡ്ഡി നാലോവറും പന്തെറിഞ്ഞതിനാല്‍ ക്യാപ്റ്റൻ…